Connect with us

Screenima

Omar Lulu

latest news

പരാതിക്കാരിയുമായുള്ള ബന്ധം ഉഭയസമ്മത പ്രകാരം; പീഡനക്കേസില്‍ ഒമര്‍ ലുലുവിന് ജാമ്യം

ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം. പരാതിക്കാരിയുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നും പീഡനം നടന്നിട്ടില്ലെന്നുമായിരുന്നു ഒമര്‍ ലുലുവിന്റെ വാദം. പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണെന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു.

സിനിമയില്‍ അവസരം നല്‍കാമെന്നു വാഗ്ദാനം ചെയ്തു ബലാത്സംഗം ചെയ്‌തെന്നായിരുന്നു ഒമര്‍ ലുലുവിനെതിരായ പരാതി. ഈ പരാതിയില്‍ നെടുമ്പാശേരി പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

Omar Lulu
Omar Lulu

കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമര്‍ ലുലു സിനിമയില്‍ അവസരം നല്‍കാമെന്നു ധരിപ്പിച്ചു സൗഹൃദം നടിച്ച് വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നു.

Continue Reading
To Top