Connect with us

Screenima

latest news

ഒറ്റപ്പെട്ട രാത്രികളിലെ കൂട്ട്; പുതിയ അതിഥിയെ പരിചയപ്പെടുത്തി മഞ്ജു പത്രോസ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. ഒരു റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ടെലിവിഷന്‍ ലോകത്തേക്ക് എത്തിയത്. അതിനുശേഷം ചില ഹാസ്യ പരമ്പരകളിലും പിന്നീട് സിനിമയിലും എത്തി. ബിഗ്‌ബോസ് സീസണ്‍ രണ്ടിലെ ഒരു പ്രധാന മത്സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു. എന്നാല്‍ വലിയ വിവാദങ്ങളായിരുന്നു ഷോയിലൂടെ മഞ്ജുവിന് നേരിടേണ്ടി വന്നത്.

ഇപ്പോഴിതാ അടുത്തിടെ താരം സ്വന്തമാക്കിയ നായകുട്ടിയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടി. ‘അവള്‍ …. അവളെ ഞാന്‍ തങ്കമ്മ എന്ന് വിളിച്ചു… എല്ലാവരും ചോദിച്ചു ഇതെന്ത് പേര്? … പക്ഷേ തങ്കമ്മോ എന്ന് വിളിക്കുമ്പോള്‍ കുണുങ്ങിക്കുണുങ്ങിയുള്ള അവളുടെ ഒരു വരവുണ്ട്.. എന്തൊക്കെ കിട്ടിയാലും ആ കാഴ്ചയ്ക്ക് പകരം ആവില്ല ഒന്നും.. ഈ ഭൂമിയിലേക്ക് അവളെ കിട്ടിയിട്ട് 60 ദിവസമേ ആകുന്നുള്ളൂ..

ഇന്നിപ്പോള്‍ എന്റെ ഒറ്റപ്പെട്ട ദിവസങ്ങളില്‍.. എന്റെ ഒറ്റപ്പെട്ട യാത്രകളില്‍ ..,..ഒറ്റപ്പെട്ട ചിന്തകളില്‍ … എല്ലാം എനിക്ക് കൂട്ടിന് എന്റെ തങ്കമ്മയുണ്ട് .. അവളുടെ പരാതികളും കുസൃതികളും പിണക്കങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു ജീവിതം ഇപ്പോള്‍ …’ എന്നാണ് നായകുട്ടിയെക്കുറിച്ച് മഞ്ജു പറയുന്നത്.

Continue Reading
To Top