latest news
സ്‌റ്റൈലിഷ് ലുക്കുമായി അഭിരാമി
Published on
സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
മലയാളം സിനിമകളിലും തമിഴ് സിനിമകളിലും ഒരു കാലത്ത് ഒരുപോലെ തിളങ്ങിയ താരമാണ് അഭിരാമി. ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന സിനിമയിലൂടെയാണ് മലയാളികളുടെ പ്രിയങ്കരിയായ നടിയായി അഭിരാമി മാറിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം അലങ്കരിക്കാന്‍ താരത്തിനു സാധിച്ചിട്ടുണ്ട്.
1983 ജൂലൈ 26 നാണ് അഭിരാമിയുടെ ജനനം. താരത്തിനു ഇപ്പോള്‍ 39 വയസ്സുണ്ട്. തിരുവനന്തപുരം സ്വദേശിനിയാണ്. ടെലിവിഷന്‍ അവതാരികയായാണ് അഭിരാമി കരിയര്‍ ആരംഭിച്ചത്.