latest news
പുഷ്പ 2 പ്രീമിയറിനിടെ പരിക്കേറ്റ കുട്ടി ഇപ്പോഴും ഐസിയുവില്‍ തുടരുന്നു; നില ഗുരുതരം
Published on
പുഷ്പ 2 പ്രീമിയറിനിടെ പരിക്കേറ്റ കുട്ടി ഇപ്പോഴും ഐസിയുവില്‍ തുടരുന്നു. പരിക്കേറ്റ ഹൈദരബാദ് സ്വദേശിയായ ഒമ്പത് വയസുകാരന്റെ നില ഗുരുതരമാണ്. ശ്രീതേജ് ഇപ്പോഴും കോമയില്‍ ആണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ജീവന്‍ നിലനിര്‍ത്തുന്നത്. ട്യൂബ് വഴി ഭക്ഷണം നല്‍കുന്നതിനോട് ശരീരം കുഴപ്പങ്ങളില്ലാതെ പ്രതികരിക്കുന്നത് ആശ്വാസകരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഡിസംബര്‍ നാലിനാണ് അപകടമുണ്ടാകുന്നത്. നടന്‍ അല്ലു അര്‍ജുന്‍ സിനിമ കാണാന്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39കാരിയായ രേവതി മരിക്കുകയും ഇവരുടെ മകന് ഗുരുതര പരിക്കേല്‍ക്കുകയുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അല്ലു അര്‍ജുനെതിരെ പോലീസ് കേസെടുക്കുകയും താരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് താരത്തിന് ജാമ്യം ലഭിച്ചു.