Connect with us

Screenima

Mohanlal

Gossips

ഇത് ഒറിജിനല്‍ ആണോ? പരതി സോഷ്യല്‍ മീഡിയ, യാഥാര്‍ഥ്യമെങ്കില്‍ കസറും

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ലുക്കെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. താടി ട്രിം ചെയ്ത് സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ പുതിയ ചിത്രത്തില്‍ കാണുന്നത്. സത്യന്‍ അന്തിക്കാട് സിനിമയിലെ ലുക്ക് ആയിരിക്കുമോ ഇതെന്നാണ് ആരാധകരുടെ സംശയം.

അതേസമയം നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ചെയ്ത ചിത്രമാണ് ഇതെന്നും ഒറിജിനല്‍ അല്ലെന്നും പറയുന്നവരും ഉണ്ട്. എന്തായാലും ഈ ലുക്കില്‍ മോഹന്‍ലാല്‍ സ്‌ക്രീനില്‍ എത്തിയാല്‍ കിടുക്കുമെന്നാണ് എല്ലാവരും പറയുന്നത്.

Mohanlal
Mohanlal

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂര്‍വ്വം’ എന്ന സിനിമയ്ക്കായി ലാല്‍ താടി പൂര്‍ണമായി എടുക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ലുക്കില്‍ നിന്ന് താടി ട്രിം ചെയ്ത ലുക്കായിരിക്കും ലാലിന്റേതെന്നാണ് വ്യക്തമാകുന്നത്. 2020 നു ശേഷം മോഹന്‍ലാല്‍ അഭിനയിച്ച എല്ലാ സിനിമകളിലും താടിയുണ്ടായിരുന്നു. സിദ്ദിഖ് സംവിധാനം ചെയ്ത ബിഗ് ബ്രദറിലാണ് ലാലിനെ അവസാനമായി താടിയില്ലാതെ കണ്ടത്. ‘എന്നും എപ്പോഴും’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയാണ് ‘ഹൃദയപൂര്‍വ്വം’. കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയില്‍ ഒരു സാധാരണക്കാരന്റെ വേഷമാണ് ലാല്‍ ചെയ്യുന്നത്. നവാഗതനായ സോനു ടി.പി ആണ് തിരക്കഥയും സംഭാഷണവും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നായിക ആരായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. ക്യാമറ അനു മൂത്തേടത്ത്. ജസ്റ്റിന്‍ പ്രഭാകരന്‍ ആണ് സംഗീതം.

Continue Reading
To Top