Connect with us

Screenima

Barroz - Mohanlal

latest news

ബറോസിലെ ആദ്യ ഗാനം പുറത്തിറക്കി

മോഹന്‍ലാല്‍ സംവിധാനം ചെയ്ത് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ബറോസ് എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഇസബെല്ല എന്ന് തുടങ്ങുന്ന ഗാനമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് മോഹന്‍ലാലാണ് എന്നതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത.

ലിഡിയന്‍ നാദസ്വരം കമ്പോസ് ചെയ്തിരിക്കുന്ന ഗാനം സ്റ്റുഡിയോയില്‍ നിന്ന് പാടുന്ന മോഹന്‍ലാലിന്റെ വീഡിയോ ആണ് പുറത്തുവിട്ട ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഞൊടിയിടയില്‍ തന്നെ ഗാനം വൈറലായിരിക്കുകയാണ്.

ഇസബെല്ലാ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശി കുമാറാണ്. വിദേശ ഓര്‍ക്കസ്ട്ര ടീമാണ് പാട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഡിസംബര്‍ 25 ന് ക്രിസ്തുമസ് റിലീസായിട്ടാണ് ബറോസ് തിയേറ്ററിലെത്തുന്നത്.

രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ്ണ് താരം ചിത്രത്തില്‍ എത്തുന്നത്. മോഹന്‍ലാലിന് പുറമേ ബറോസില്‍ മായ, സീസര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. മാര്‍ക്ക് കില്യനും ലിഡിയന്‍ നാദസ്വരമുമാണ് സംഗീതം പകരുന്നത്. മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്ന ചിത്രമാണിത്.

ജിജോ പുന്നൂസിന്റെ ‘ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന കഥയെ ആധാരമാക്കി മോഹന്‍ലാല്‍ അണിയിച്ചൊരുക്കുന്ന സിനിമയാണ് ബറോസ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയുടെ തിരക്കഥയും ജിജോ പുന്നൂസ് തന്നെയാണ്. ത്രീഡി ഫാന്റസിയായി എടുക്കുന്ന ഈ ചിത്രത്തില്‍ പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്.

Continue Reading
To Top