Connect with us

Screenima

latest news

യമഹ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

യമഹ സിനിമയുടെ ഫസ്റ്റ് പോസ്റ്റര്‍ ആരാധകര്‍ക്കായി അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചു. ഒരു ബൈക്കിനെ കഥാപാത്രമാക്കിയാണ് ചിത്രം ഒരുക്കുന്നത്

പാലാ ക്രിയേഷന്‍സിന്റെ ബാനറില്‍ സുരേഷ് സുബ്രഹ്മണ്യന്‍ നിര്‍മ്മിച്ച് മധു ജി കമലം രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് യമഹ.സുധീ ഉണ്ണിത്താന്റെ ജീവിതത്തില്‍ ഉണ്ടായ രസകരമായ ഒരേടാണ് യമഹ എന്ന ചിത്രത്തിന് ആധാരം. ഹ്യൂമര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ബാംഗ്ലൂര്‍,കായംകുളം,ഹരിപ്പാട് മുതുകുളം, മാവേലിക്കര, എന്നീ പരിസരപ്രദേശങ്ങളാണ്.ഹരി പത്തനാപുരം, തോമസ് കുരുവിള, നോബി, കോബ്ര രാജേഷ്, ഷാജി മാവേലിക്കര, വിനോദ് കുറിയന്നൂര്‍, നെപ്ട്യൂണ്‍ സുരേഷ്, വിഷ്ണു ഗോപിനാഥ്, അജിത് കൃഷ്ണ, സുരേഷ് സുബ്രഹ്മണ്യന്‍, കാര്‍ത്തിക്,സാബു, ഷെജിന്‍, ആന്‍സി ലിനു, ചിഞ്ചു റാണി, ഉഷ കുറത്തിയാട്, കൃഷ്ണപ്രിയ എന്നിവര്‍ അഭിനയിക്കുന്നു.

ഡിഒപി നജീബ് ഷാ. ഗാനരചന ശ്രീകുമാര്‍ നായര്‍. സംഗീതം രതീഷ് കൃഷ്ണ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധീഷ് രാജ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സജിറിസ. കലാസംവിധാനം ലാലു തൃക്കുളം. മേക്കപ്പ് സുബ്രു തിരൂര്‍. സ്റ്റില്‍സ് അജേഷ് ആവണി. അസോസിയേറ്റ് ഡയറക്ടര്‍ ടോമി കലവറ, അജികുമാര്‍ മുതുകുളം. പിആര്‍ഒ: എം കെ ഷെജിന്‍.

Continue Reading
To Top