latest news
ഐഎംഡിബിയുടെ ജനപ്രിയ ചിത്രങ്ങളില്‍ ഇടംനേടി മഞ്ഞുമ്മല്‍ ബോയ്സ്
പ്രമുഖ സിനിമ സൈറ്റായ ഐഎംഡിബിയുടെ 2024 ലെ ഏറ്റവും ജനപ്രിയ ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടി മഞ്ഞുമ്മല്‍ ബോയ്സ്. പ്രഭാസ് ചിത്രം കല്‍ക്കി 2898 ആണ് ഇവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. അമിതാബച്ചന്, ദീപിക പദുക്കോണ്‍, കമല്ഹാസന് തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ആയിരം കോടി ബോക്സ്ഓഫീസ് കടന്നിരുന്നു.
സ്ത്രീ രണ്ട് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്ന സിനിമ. വിജയ് സേതുപതി നായകനായ എത്തിയ മഹാരാജയാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഈ പട്ടികയില്‍ ഇടം നേടാന്‍ മലയാള സിനിമയായ മഞ്ഞുമ്മല്‍ ബോയ്സിന് സാധിച്ചിട്ടുണ്ട്. പട്ടികയില്‍ ആറാം സ്ഥാനമാണ് മഞ്ഞുമ്മല്‍ ബോയ്സിന് ലഭിച്ചിരിക്കുന്നത്.
മലയാളത്തില്‍ നിന്നും മറ്റൊരു ചിത്രത്തിനും ഈ പട്ടികയില്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല. 2024 ഫെബ്രുവരിയില്‍ ആയിരുന്നു മഞ്ഞുമ്മല്‍ ബോയ്സ് റിലീസ് ചെയ്തത്. ആദ്യ ഷോ മുതല്‍ മികച്ച പ്രതികരണവും മൗത്ത് പബ്ലിസിറ്റിയും നേടിയ ചിത്രം ഇതര ഭാഷകളിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്തിരുന്നു. വന്‍വരവേല്‍പ്പ് ആയിരുന്നു ഇവിടങ്ങളില്‍ ചിത്രത്തിന് ലഭിച്ചത്.
ചിദംബരമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി എസ് പൊതുവാള്, ലാല്‍ ജൂനിയര്‍, ദീപക് പറമ്പോല്‍, അഭിരാം രാധാകൃഷ്ണന്, അരുണ്‍ കുര്യന്, ഖാലിദ് റഹ്മാന്, ചന്തു സലിംകുമാര്‍, വിഷ്ണു രഘു എന്നിവരായിരുന്നു പ്രധാന വേഷത്തില്ത്തിയത്.
