Connect with us

Screenima

latest news

കോകിലയെ താലി കെട്ടി 6 മാസത്തിന് ശേഷമാണ് ക്ഷേത്രത്തില്‍ വെച്ച് വിവാഹം കഴിച്ചത്: ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍ രോഗത്തെ തുടര്‍ന്ന് താരം കുറച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബാല. ഒടുവില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തി.അമൃത സുരേഷാണ് താരത്തിന്റെ ആദ്യ ഭാര്യ. പിന്നീട് എലിസബത്തിനെ വിവാഹം ചെയ്തു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് എലിസബത്തും തന്റെ കൂടെ ഇല്ലെന്ന് ബാല വ്യക്തമാക്കിയിരുന്നു.

ഇയടുത്താണ് താരം വീണ്ടും വിവാഹിതനായത്. ബന്ധുകൂടിയായ കോകിലയെയാണ് താരം വിവാഹം ചെയ്തത്. ഇപ്പോള്‍ ഭാര്യ കോകിലയെക്കുറിച്ചാണ് താരം പറയുന്നത്. ഒപ്പറേഷന്‍ കഴിഞ്ഞ് ആശുപത്രിയില്‍ കിടക്കുമ്പോഴാണ് കോകില ജീവിതത്തിലേക്ക് വന്നത്.

അപ്പോള്‍ എന്നെ നോക്കാന്‍ ആരുമുണ്ടായിരുന്നില്ല. എന്റെ അമ്മയെ പോലെയാണ് എന്നെ കോകില എന്നെ നോക്കിയത്. !ഞാന്‍ ദ്രോഹിയല്ല. ഞാന്‍ തുറന്ന് സംസാരിച്ചാല്‍ പലരുടേയും ജീവിതം നഷ്ടമാകും. ഞാന്‍ വിവാഹം കഴിക്കാമെന്ന് കോകിലയോട് പറയുകയായിരുന്നില്ല. ജ്വല്ലറി കടകള്‍ എല്ലാം അടച്ചിരുന്ന ഒരു ദിവസം ഒരു ഷോപ്പ് ഞാന്‍ പോയി തുറപ്പിച്ചു. ഒരു താലിയും മാലയും വാങ്ങി. രണ്ട് കമ്മലും. നേരെ പോയി ഇവളുടെ കഴുത്തില്‍ ആ താലി കെട്ടി. സാക്ഷിയായി എന്റെ ഏറ്റവും അടുത്ത സുഹൃത്തും ഉണ്ടായിരുന്നു. 6 മാസത്തിന് ശേഷമാണ് ക്ഷേത്രത്തില്‍ വെച്ച് വിവാഹം കഴിച്ചത്. താലി കെട്ടിയത് മുതല്‍ ഞങ്ങള്‍ ഭാര്യ ഭര്‍ത്താക്കന്‍മാരെ പോലെ ജീവിക്കുകയാണ് എന്നും താരം പറഞ്ഞു.

Continue Reading
To Top