Connect with us

Screenima

Cinema Theaters

latest news

സിനിമ റിവ്യൂകള്‍ തടയണം; തമിഴ് നിര്‍മാതാക്കള്‍ ഹൈക്കോടതിയില്‍

സിനിമ റിവ്യൂകള്‍ തടയണമെന്നാവശ്യപ്പെട്ട് തമിഴ് സിനിമേ നിര്‍മാതാക്കള്‍ ഹൈക്കോടതി സമീപിച്ചു. സിനിമ റിവ്യൂകള്‍ സിനിമയെ തകര്‍ക്കുന്നു എന്ന് കാണിച്ചാണ് നിര്‍മ്മാതാക്കളുടെ സംഘടന മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഒരു സിനിമ റിലീസ് ചെയ്താല്‍ ആദ്യ മൂന്നുദിവസം സോഷ്യല്‍ മീഡിയ റിവ്യൂകള്‍ അനുവദിക്കരുത് എന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയിയിലെ പ്രധാന ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും നിര്‍മ്മാതാക്കളുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ഒരു സിനിമ റിലീസ് ചെയ്താല്‍ മനപ്പൂര്‍വ്വം സിനിമകളെ നശിപ്പിക്കാനുള്ള ശ്രമമാണ് പലപ്പോഴും നടത്തുന്നത്. ഇതിന് ഉദാഹരണമാണ് വേട്ടയ്യന്‍, കങ്കുവ ഇന്ത്യന്‍ 2 തുടങ്ങിയ സിനിമകള്‍ എന്നും നിര്‍മ്മാതാക്കള്‍ ആരോപിച്ചു.

നിര്‍മ്മാതാക്കളുടെ ഹര്‍ജി കോടതി പരിഗണിക്കുകയും കേന്ദ്രസര്‍ക്കാറുകള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് അയച്ചിട്ടുമുണ്ട്. ഇതില്‍ നാലാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സൂര്യ ചിത്രം കങ്കുമ റിലീസ് ചെയ്ത് ആദ്യ ഷോയ്ക്ക് ശേഷം തന്നെ വലിയ രീതിയില്‍ നെഗറ്റീവ് റിവ്യൂകള്‍ വന്നിരുന്നു. സിനിമ വലിയ രീതിയില്‍ പരാജയപ്പെടാന്‍ നെഗറ്റീവ് റിവ്യൂകള്‍ കാരണമായിട്ടുണ്ട്. ഇതിന് പിന്നാലെ സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതിക നെഗറ്റീവ് റിവ്യൂകള്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.

നേരത്തെ തന്നെ തിയേറ്ററുകള്‍ക്കുള്ളില്‍ വന്ന് യൂട്യൂബ് റിവ്യൂ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് തിയേറ്റര്‍ ഉടമകള്‍ക്ക് നിര്‍മ്മാതാക്കളുടെ സംഘടന കത്ത് നല്‍കിയിരുന്നു. ഇതിനെ പിന്നാലെയാണ് ഇപ്പോള്‍ മദ്രസ ഹൈക്കോടതിയില്‍ ഹര്‍ജിയും സമര്‍പ്പിച്ചിരിക്കുന്നത്

Continue Reading
To Top