Connect with us

Screenima

latest news

വിവാഹം ആഘോഷമാക്കാന്‍ കീര്‍ത്തി സുരേഷ്

വിവാഹം വളരെ ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പുകളാണ് നടി കീര്‍ത്തി സുരേഷ് നടത്തുന്നതെന്ന് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. വിവാഹത്തിന് മുന്നോടിയായി താരവും കുടുംബവും തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്. വിവാഹത്തിന് രണ്ടുതരം ചടങ്ങുകള്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ഡിസംബര്‍ 12നായിരിക്കും വിവാഹ ചടങ്ങുകള്‍ നടക്കുക.

നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പോലെ തന്നെ ഗോവയില്‍ വച്ചായിരിക്കും വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. പന്ത്രണ്ടാം തീയതി രാവിലെ ആദ്യത്തെ ചടങ്ങ് നടക്കും. പരമ്പരാഗത ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹ ചടങ്ങുകള്‍ നടക്കുക ഈ ചടങ്ങില്‍ ഹിന്ദു തമിഴ് ബ്രാഹ്മണ ശൈലിയിലുള്ള വസ്ത്രമായിരിക്കും കീര്‍ത്തി ധരിക്കുക എന്നാണ് ലഭിക്കുന്ന വിവരം. അതിഥികള്‍ക്കും പ്രത്യേക ഡ്രസ്സ് കോഡ് ഉണ്ട്.

അതേ ദിവസം വൈകുന്നേരമായിരിക്കും രണ്ടാമത്തെ ചടങ്ങ് നടക്കുന്നത്. ഈ ചടങ്ങില്‍ പേസ്റ്റല്‍ നിറത്തിലുള്ള വസ്ത്രങ്ങളായിരിക്കും അതിഥികള്‍ക്കുള്ള ഡ്രസ്സ് കോഡ്. രാത്രിയില്‍ കാസിനോ നൈറ്റ് പാര്‍ട്ടിയോടെയിരിക്കും വിവാഹാഘോഷങ്ങള്‍ സമാപിക്കുക. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കളും മാത്രമായിരിക്കും പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടാവുക എന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു

ഡിസംബര്‍ 10 മുതലായിരിക്കും വിവാഹ ചടങ്ങുകള്‍ ആരംഭിക്കുന്നത്. എല്ലാ ചടങ്ങുകളും കേരളത്തിന്റെ തീമിില്‍ ആയിരിക്കും നടക്കുക. ഡിസംബര്‍ 11 രാവിലെ സംഗീത പരിപാടികളും വൈകിട്ട് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമുള്ള ഗെയിംസ് അടക്കമുള്ള പരിപാടികളും സംഘടിപ്പിക്കും.

Continue Reading
To Top