Connect with us

Screenima

latest news

അമരന്‍ പ്രദര്‍ശിപ്പിക്കരുത്; തിയേറ്ററിന് നേരെ പെട്രോള്‍ ബോംബേറ്

തീയേറ്ററുകളില്‍ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുന്ന ശിവകാര്‍ത്തികേയന്‍ ചിത്രം അമരന്‍ പ്രദര്‍ശിപ്പിച്ച തിയേറ്ററിന് നേരെ ആക്രമണം. തമിഴ്‌നാട്ടിലെ നെല്ലായി ജില്ലയിലെ മേലപാളയത്തെ അലങ്കാര്‍ സിനിമ എന്ന തിയേറ്ററിന് നേരെയാണ് അമരന്റെ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കുമ്പോള്‍ പെട്രോള്‍ ബോംബ് എറിഞ്ഞത് സിനിമ പ്രദര്‍ശനം നടത്തുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു ഇത്തരത്തില്‍ ഒരു പെട്രോള്‍ ബോംബെറ് നടന്നത്.

എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും ആക്രമണത്തില്‍ പിന്നില്‍ ആരെന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നുമാണ് ലഭിക്കുന്ന വിവരം.

സംഭവവുമായി ബന്ധപ്പെട്ട് വ്യാപക അന്വേഷണം നടക്കുന്നതായാണ് തിരുനല്‍വേലി പോലീസ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്

മേജര്‍ മുകുന്ദ് വരദരാജിന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്കുമാര്‍ പെരിയസാമി ഒരുക്കുന്ന ചിത്രമാണ് അമരന്‍. സായി പല്ലവിയാണ് ചിത്രത്തിലെ നായിക.

2014ല്‍ തെക്കന്‍ കശ്മീരിലെ ഒരു ഗ്രാമത്തില്‍ തീവ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നല്‍കിയത് മുകുന്ദ് ആയിരുന്നു. ആ ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും, അതിനിടെ മൂന്നു തവണ വെടിയേറ്റ മുകുന്ദ് ഡ്യൂട്ടി പൂര്‍ത്തിയാക്കിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹം മരണത്തിനു കീഴടങ്ങി. അദ്ദേഹത്തിന്റെ ജീവിതമാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

കമല്‍ഹാസന്റെ ആര്‍ കെ എഫ് ഐയും സോണി പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജിവി പ്രകാശാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.തമിഴിലും,മലയാളം, തെലുഗു എന്നീ ഭാഷകളിലായാട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Continue Reading
To Top