Connect with us

Screenima

Barroz

latest news

മോഹന്‍ലാല്‍ അത് പറഞ്ഞപ്പോള്‍ ഫാസില്‍ ഞെട്ടി; ചര്‍ച്ചയായി ബറോസിന്റെ റിലീസ് തിയതി !

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ ഡിസംബര്‍ 25 നു തിയറ്ററുകളിലെത്തും. സംവിധായകന്‍ ഫാസില്‍ ആണ് റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് ലാല്‍ പറഞ്ഞപ്പോള്‍ സന്തോഷം തോന്നിയെന്നും എന്നാല്‍ ആ തിയതി കേട്ട് ഞെട്ടിപ്പോയെന്നും ഫാസില്‍ പറയുന്നു.

മോഹന്‍ലാല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, മോഹന്‍ലാലിനെ വലിയ താരമാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ച മണിച്ചിത്രത്താഴ് എന്നിവ റിലീസ് ചെയ്തത് ഡിസംബര്‍ 25 നാണ്. ഈ ദിവസം തന്നെയാണ് തന്റെ സംവിധാനത്തില്‍ ഇറങ്ങുന്ന ആദ്യ സിനിമ റിലീസ് ചെയ്യാനും മോഹന്‍ലാല്‍ തിരഞ്ഞെടുത്തത്. ഇതാണ് ഫാസിലിനെ ഞെട്ടിച്ചത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളും മണിച്ചിത്രത്താഴും സംവിധാനം ചെയ്തത് ഫാസിലാണ്. റിലീസ് തിയതികള്‍ തമ്മിലുള്ള പൊരുത്തം തന്നെ വല്ലാതെ അതിശയിപ്പിച്ചുകളഞ്ഞെന്ന് ഫാസില്‍ പറഞ്ഞു.

‘ മോഹന്‍ലാല്‍ എന്ന 19 വയസുകാരനെ ഇന്ന് കാണുന്ന മോഹന്‍ലാല്‍ ആക്കിയത് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയാണ്. വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ ചെയ്ത മറ്റൊരു സിനിമ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സിനിമയേക്കാള്‍ ജനങ്ങള്‍ ആവര്‍ത്തിച്ചു കണ്ടു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ആയത് ഒരു ഡിസംബര്‍ 25 നായിരുന്നു. 1980 ഡിസംബര്‍ 25 ന് ! മണിച്ചിത്രത്താഴ് റിലീസ് ചെയ്തതും ഒരു ഡിസംബര്‍ 25 നായിരുന്നു, 1993 ഡിസംബര്‍ 25 ന് ! മോഹന്‍ലാലിന്റെ ബറോസ് റിലീസ് ചെയ്യാന്‍ പോകുന്നതും ഒരു ഡിസംബര്‍ 25 നാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിനേക്കാള്‍ മണിച്ചിത്രത്താഴിനേക്കാള്‍ വളരെ വളരെ ഉയരെ നില്‍ക്കുന്ന ഒരു അതുല്യ കലാസൃഷ്ടിയായിരിക്കും ബറോസ്. ഏറ്റവും കുറഞ്ഞ പക്ഷം ബറോസ് ഒരു ആഗോള ഇതിഹാസ ചിത്രമായി മാറട്ടെ എന്ന് ആശംസിക്കുന്നു,’ ഫാസില്‍ പറഞ്ഞു.

Continue Reading
To Top