Connect with us

Screenima

latest news

ഷാരൂഖ് ഖാനെതിരായ വധഭീഷണി; അഭിഭാഷകന്‍ അറസ്റ്റില്‍

നടന്‍ ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു.. ഛത്തീസ്ഗഡിലെ റായ്പൂര്‍ സ്വദേശിയായ മുഹമ്മദ് ഫായിസ് ഖാന്‍ എന്ന അഭിഭാഷകനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഷാരൂഖാനെ വധിക്കാതിരിക്കാന്‍ 50 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ഇയാള്‍ ആവശ്യപ്പെട്ടത്. മുംബൈ പോലീസിനായിരുന്നു ഇത്തരത്തില്‍ ഒരു ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് താരത്തിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഉള്‍പ്പെടെ ഒരുക്കിയിരുന്നു

ഛത്തീസ്ഗഡിലെ റായ്പൂരാണ് ഫോണ്‍ കോളിന്റ ഉറവിടം എന്ന് മുംബൈ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഭീഷണി കോള്‍ വന്ന ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് മുഹമ്മദ് ഫായിസിലേക്ക് പോലീസ് അന്വേഷണം എത്തിച്ചേരുകയായിരുന്നു. മുംബൈ പോലീസ് ഇയാളോട് അടുത്തുള്ള സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ ഹാജരാവാന്‍ തയ്യാറായില്ല. ഇതോടെയാണ് പോലീസ് ഇയാളുടെ റായ്പൂരിലെ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്

അതേസമയം തന്റെ ഫോണ്‍ നവംബര്‍ രണ്ടിന് കാണാതായെന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്റെ ഫോണ്‍ ഉപയോഗിച്ച് ആരോ ഷാരൂഖിനെ വിളിച്ചതാണെന്നും തനിക്ക് ഇതില്‍ പങ്കില്ലെന്നുമാണ് ഫൈസാന്റെ വാദം. നവംബര്‍ ഏഴിനാണ് ഷാരൂഖ് ഖാന് ഫോണ്‍ കോളിലൂടെ ഭീഷണിയെത്തിയത്. 50 ലക്ഷം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. വിഷയത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Continue Reading
To Top