Connect with us

Screenima

Uncategorized

അഭിരാമിയുടെ പിറന്നാള്‍ ആഘോഷമാക്കി അമൃത സുരേഷ്

സഹോദരി അഭിരാമിയുടെ പിറന്നാള്‍ ആഘോഷമാക്കി അമൃത സുരേഷ്. സോഷ്യല്‍ മീഡിയയില്‍ താരം സഹോദരിയുടെ പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഒരായിരം പിറന്നാള്‍ ഉമ്മ എന്റെ പൊന്നുമോള്‍ക്ക് എന്ന കുറിപ്പോടെയാണ് കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങള്‍ താരം പങ്കു വച്ചിരിക്കുന്നത്.

കേക്ക് മുറിക്കുന്നതോടൊപ്പം സഹോദരിയെ അമൃത കെട്ടിപ്പിടിച്ച് ചുംബിക്കുന്നതിന്റെ ചിത്രങ്ങളും കാണാന്‍ സാധിക്കും. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ ഇതിനകം തന്നെ വലിയ വൈറലായി കഴിഞ്ഞു. ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേരാണ് അഭിരാമിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കമന്റ് ചെയ്തിരിക്കുന്നത്.

അഭിരാമിക്ക് കഴിഞ്ഞ ദിവസമാണ് 29 വയസ്സ് പൂര്‍ത്തിയായത്. സോഷ്യല്‍ മീഡിയയില്‍ അഭിരാമിക്കും അമൃത സുരേഷിനും ഏറെ ആരാധകരാണ് ഉള്ളത്. എന്നാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കുകളും ഇവര്‍ക്ക് നേരിടേണ്ടി വരാറുണ്ട്.

ഗായിക എന്നതിലുപരി പാചകത്തിലും കഴിവ് തെളിയിച്ച ഒരാളാണ് അഭിരാമി. ഒരു വര്‍ഷം മുമ്പ് എറണാകുളത്ത് സ്വന്തമായി ഒരു കഫേയും അഭിരാമി ആരംഭിച്ചിരുന്നു. ഇപ്പോള്‍ പാട്ടിനൊപ്പം ഇതിന്റെ പ്രവര്‍ത്തനങ്ങളുമായും അഭിരാമി ഏറെ തിരക്കിലാണ്

Continue Reading
To Top