Gossips
വിചാരിച്ച പോലെ ക്ലിക്കായില്ലേ? സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ഫഹദിനു കൈയടി
രജനികാന്തിനെ നായകനാക്കി ടി.ജെ.ഝാനവേല്‍ സംവിധാനം ചെയ്ത വേട്ടയ്യന് തിയറ്ററുകളില്‍. ആദ്യ ഷോ പൂര്‍ത്തിയാകുമ്പോള്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. പൂര്‍ണമായി ഒരു മാസ് സിനിമ പ്രതീക്ഷിച്ചു പോയാല്‍ നിരാശപ്പെടേണ്ടി വരുമെന്നാണ് മിക്കവരുടേയും അഭിപ്രായം. അതേസമയം ഒരു തവണ തിയറ്ററില്‍ കാണാനുള്ളത് പടത്തിലുണ്ടെന്നും മറ്റു ചില പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.
പൊലീസ് എന്‍കൗണ്ടറാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. മലയാളത്തില്‍ ഇറങ്ങിയ ജന ഗണ മന, ക്രിസ്റ്റഫര്‍ എന്നീ സിനിമകളുടെ പ്ലോട്ടുകളോടു സാമ്യമുണ്ടെന്നാണ് പല മലയാളി പ്രേക്ഷകരുടെയും അഭിപ്രായം. രണ്ട് വ്യത്യസ്ത ഷെയ്ഡുകളിലുള്ള കഥാപാത്രത്തെ രജനി മികച്ചതാക്കിയിട്ടുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നു.

അതേസമയം സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ കൈയടി ലഭിക്കുന്നത് ഫഹദ് ഫാസിലിനാണ്. സിനിമ ഇഷ്ടപ്പെട്ടില്ലെന്നു പറയുന്ന പ്രേക്ഷകര്‍ വരെ ഫഹദിന്റെ പ്രകടനത്തിനു കൈയടിക്കുന്നു. കംപ്ലീറ്റ് എന്റര്‍ടെയ്നറായി ഫഹദ് അഴിഞ്ഞാടിയിരിക്കുകയാണെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. തമിഴ്നാട്ടില്‍ ഓരോ സിനിമകള്‍ കഴിയും തോറും ഫഹദിനു കൂടുതല്‍ ആരാധകരെ ലഭിക്കുകയാണെന്നും സമൂഹമാധ്യമങ്ങളില്‍ വാഴ്ത്തുന്നു.
