Connect with us

Screenima

latest news

എനിക്ക് സന്തോഷം കിട്ടുന്ന രീതിയിലാണ് പാടുന്നത്: ഹരീഷ് ശിവരാമകൃഷ്ണന്‍

തനത് ശൈലിയില്‍ നിന്നും മാറി സ്വയം ശൈലിയില്‍ പാട്ടുകള്‍ പാടി അവയെ കൊല്ലുന്നു എന്ന് വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. കഴിഞ്ഞദിവസം കൈക്കുടന്ന നിറയെ എന്ന ഗാനം ഒറിജിനല്‍ നിന്നും മാറ്റം വരുത്തി പാടിയിരുന്നു. താഴെ അതിമനോഹരം എന്ന് ഗായകന്‍ ഹരിഹരന്‍ കുറിച്ചിരുന്നു. എന്നാല്‍ നിരവധി പേരാണ് ശിവരാമകൃഷ്ണനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇതോടെയാണ് ഒരു ഫേസ്ബുക്ക് പേജിലൂടെ മറുപടിയുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

‘ഞാന്‍ ഇന്നലെ പോസ്റ്റ് ചെയ്ത ‘കൈക്കുടന്ന നിറയെ’ എന്ന പാട്ടില്‍ ഗസല്‍ ഇതിഹാസം ഹരിഹരന്‍ ജി ഒരു കമന്റ് ഇട്ടിട്ടുണ്ട്. എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ മെഡല്‍. ആത്യന്തികം ആയി സംഗീതത്തിന്റെ ഏറ്റവും പ്രധാന ഘടകങ്ങളില്‍ ഒന്നാണ് മനോധര്‍മ്മം എന്നത്. എന്നെ സംബന്ധിച്ചേടത്തോളം മനോധര്‍മ്മം ഇല്ലാതെ പകര്‍ത്തി വെയ്ക്കുന്നത് ക്രിയാത്മകം ആയ ആലാപനമേ അല്ല.

അത് കൊണ്ട്, ഹരി ജി യുടെ കമന്റിന് തൊട്ടു താഴെ കമന്റ് ചെയ്ത വ്യക്തിയും , അത് ലൈക് ചെയ്ത എട്ടു പേരും, പിന്നെ അതേ അഭിപ്രായം ഉള്ള മറ്റുള്ളവരോടും നിങ്ങള്‍ക്ക് ഞാന്‍ പാടുന്നത് ഇഷ്ടം അല്ല എന്നതിനെ മാനിച്ചുകൊണ്ട് തന്നെ ഇനിയും സംഗതികള്‍ ഒക്കെ ഇട്ട്, എനിക്ക് സന്തോഷം തരുന്ന പോലെ പാടാന്‍ പോലെ ആണ് തീരുമാനം. പാട്ടുകള്‍ കൊല്ലപ്പെടുന്നു എന്നത് നിങ്ങളുടെ മാത്രം തോന്നല്‍ ആയത് കൊണ്ട് തല്ക്കാലം അത് തിരുത്താന്‍ ഉദ്ദേശമില്ല, ഞാന്‍ പാടുന്ന രീതിയില്‍ അണുവിട മാറ്റം കൊണ്ട് വരാന്‍ ഉദ്ദേശിച്ചിട്ടും ഇല്ല’ എന്നുമാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

Continue Reading
To Top