Connect with us

Screenima

latest news

അടികൊണ്ട് ചോര തുപ്പി, കയ്യില്‍ കിട്ടിയതുമെടുത്ത് വീട്ടില്‍ നിന്നും ഇറങ്ങിയോടി; ബാലയ്‌ക്കെതിരെ അമൃത സുരേഷ്

നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ഗായിക അമൃത സുരേഷ്. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് വിവാഹ ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുച്ച് അമൃത തുറന്നു പറഞ്ഞത്.
അമൃത സുരേഷിന്റെ വാക്കുകള്‍

‘അമൃത സുരേഷ് എന്ന വ്യക്തിയെ നിങ്ങള്‍ക്ക് 16 വയസുമുതല്‍ അറിയുന്നതാണ്. 14 വര്‍ഷമായി എല്ലാം ഉള്ളലൊതുക്കി ഞാന്‍ മിണ്ടാതിരിക്കുകയാണ്. കോവിഡ് വന്നിട്ട് പാപ്പുവിനെ ഡോക്ടറെ കാണിച്ചില്ല എന്ന ബാല ചേട്ടന്‍ കൊടുത്ത ഫേക്ക് ന്യൂസ് വന്നപ്പോഴാണ് ഞാന്‍ ആദ്യമായി സംസാരിക്കാന്‍ തയ്യാറായത്. ഞാന്‍ മിണ്ടാതിരുന്നതു കൊണ്ട് നിങ്ങള്‍ എന്നെ ഒരുപാട് വെറുക്കുന്നുണ്ടെന്ന് എനിക്കറിയാം. ആ വെറുപ്പ് ഇല്ലാതാക്കാന്‍ പോലും ഞാന്‍ ശ്രമിച്ചിട്ടില്ല. ഇന്ന് വീണ്ടും പാപ്പുവിലേക്ക് എത്തിയത് കൊണ്ടാണ് ഞാന്‍ സംസാരിക്കുന്നത്. ഞാനും അമ്മയും മകളും അഭിരാമിയുമുള്ള ഒരു ചെറിയ കുടുംബമാണ് അത്. ആ കുട്ടിയുടെ പിറന്നാളായിരുന്നു കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ്. സന്തോഷത്തോടെ പോകേണ്ട ദിവസമായിരുന്നു അത്. പക്ഷേ കുട്ടിയെ കുറിച്ച് ഓരോ വാര്‍ത്തകള്‍ വരുമ്പോള്‍ അവള്‍ എങ്ങനെ സന്തോഷമായിരിക്കും.

പലപ്പോഴും കുഞ്ഞെന്നോട് പറയാറുണ്ട്, മമ്മി എന്താണ് മിണ്ടാതിരിക്കുന്നത് എന്ന്. കഴിഞ്ഞ ദിവസം അവളെന്നോട് പറഞ്ഞതാണ്, ‘എനിക്കൊരു വീഡിയോ ചെയ്യണം മമ്മീ, ഞാന്‍ പറഞ്ഞാല്‍ വിശ്വസിക്കും’ എന്ന് പറഞ്ഞാണ് മകള്‍ വീഡിയോ ചെയ്തത്. ആ അവളെന്താണ് പറയുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു. 12 വര്‍ഷം കുട്ടി സര്‍വതും കണ്ടു, അത്രയും വിഷമിച്ചാണ് ആ കുഞ്ഞ് സംസാരിച്ചത്. അവളുടെ മെച്യൂരിറ്റിയില്‍ ആണ് കുഞ്ഞ് സംസാരിച്ചത്. ആ വീഡിയോ വന്ന് അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും കുഞ്ഞിനെ സൈബര്‍ ബുള്ളിയിങിന് ഇട്ടുകൊടുക്കുന്ന തരത്തിലൊരു ഇമോഷണല്‍ വീഡിയോ വന്നു. അതിനുശേഷം മകളെ പറയാത്തതായി ഒന്നുമില്ല. കള്ളി, അഹങ്കാരി, തുടങ്ങി ഒരു കു!ഞ്ഞുകുട്ടിയെ വിളിക്കാന്‍ പറ്റാത്ത ചീത്തവാക്കുകളാണ് മലയാളികള്‍ കമന്റ് ചെയ്തത്. കൊച്ചിനെ പറഞ്ഞാല്‍ എനിക്ക് വിഷമമാകും. അതിന് വ്യക്തത നല്‍കിയെ പറ്റൂ.

അവളിപ്പോള്‍ കുഞ്ഞ് കുട്ടിയല്ല, ടീനേജറാണ്. അവള്‍ സ്‌കൂളില്‍ പോകുമ്പോഴെല്ലാം പലരും വീട്ടിലെ പ്രശ്‌നങ്ങള്‍ ചോദിക്കും. ഒരിക്കല്‍ ഒപ്പം പഠിക്കുന്ന കുട്ടി നിന്റെ അമ്മ ചീത്തയാണെന്ന് അച്ഛന്‍ പറഞ്ഞുവല്ലോ എന്ന് ചോദിച്ചു. അന്ന് കരഞ്ഞുകൊണ്ടാണ് മകള്‍ വീട്ടിലെത്തിയത്. ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്. പതിനെട്ടാമത്തെ വയസ്സില്‍ ആദ്യമായി ഒരാളെ സ്‌നേഹിച്ചു. അയാളെ കല്യാണം കഴിച്ചു. അതിന് ശേഷം ചോര തുപ്പി പലദിവസവും ഞാന്‍ ആ വീട്ടില്‍ കിടന്നിട്ടുണ്ട്. എനിക്ക് വീട്ടില്‍ പറയാന്‍ മടിയായിരുന്നു, കാരണം അച്ഛനും അമ്മയും ഈ വിവാഹത്തിന് എതിരായിരുന്നു. ഒരുപാട് കള്ളങ്ങള്‍ പറഞ്ഞാണ് എന്നെ വിവാഹം ചെയ്തത്. ബാല ചേട്ടന്‍ എന്നെ വിവാഹം കഴിക്കുന്നതിന് മുന്‍പ് മറ്റൊരു വിവാഹം ചെയ്തിരുന്നു. അത് നിശ്ചയം കഴിഞ്ഞാണ് ഞാന്‍ അറിയുന്നത്. അന്നും അച്ഛനും അമ്മയും വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ എന്നോട് പറഞ്ഞതാണ്. പക്ഷേ ഞാന്‍ തയാറായില്ല.

ഉപദ്രവം കൂടി വന്നപ്പോള്‍, മകളെ ബാധിച്ചു തുടങ്ങിയപ്പോഴാണ് കയ്യില്‍ കിട്ടിയതുമെടുത്ത് ഞാനാ വീട്ടില്‍ നിന്ന് ഓടിയത്. അല്ലാതെ കോടികള്‍ എടുത്ത് കൊണ്ടല്ല ഞാന്‍ ആ വീട്ടില്‍ നിന്ന് ഇറങ്ങിയത്. നഷ്ടപരിഹാരം ചോദിച്ചിരുന്നു. പക്ഷേ മകളെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തിന് ശേഷം ഒന്നും വേണ്ടെന്ന് പറഞ്ഞു.’

ബാല ചേട്ടന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ നിങ്ങള്‍ എല്ലാവരും പ്രാര്‍ത്ഥിച്ചു. പക്ഷേ ഇന്നും ഞാന്‍ ചികിത്സയിലാണ്. അന്ന് അടിയും തൊഴിയും കൊണ്ടതിന്റെ ആഘാതം വലുതായിരുന്നു. ഇടയ്ക്കിടെ രക്തസ്രാവം ഉണ്ടാകുന്നതുകൊണ്ട് ചികിത്സയിലായിരുന്നു. ശരീരത്തിലെ പാടുകള്‍ കളയാന്‍ ഇന്നും ചികിത്സ ചെയ്യുന്നു. ഞാന്‍ എങ്ങിനെയെങ്കിലും ജീവിച്ചു പൊയ്‌ക്കോട്ടെ. കോടികള്‍ ഉണ്ടെങ്കില്‍ ഞാന്‍ എന്നേ സ്വന്തമായി ഒരു വീട് വച്ചേനെ.’

‘എന്നെ വൃത്തികെട്ട അമ്മ എന്ന തരത്തില്‍ ചിത്രീകരിക്കുകയാണ്. 14 വര്‍ഷത്തിനു ശേഷം ഞാന്‍ ഒരു പ്രണയബന്ധത്തിലായി. ഒരുപാട് വര്‍ഷത്തിന് ശേഷം സ്‌നേഹിക്കപ്പെടുന്നു എന്ന തോന്നലുണ്ടായി. എല്ലാവരെയും പോലെ അത് നന്നായി പോകണേ എന്ന് കരുതിയാണ് തുടങ്ങിയത്. പക്ഷേ ഒരു ഘട്ടത്തില്‍ ഇത് മുന്നോട്ട് പോകില്ല എന്ന് തോന്നിയപ്പോള്‍ പരസ്പര ധാരണയോടെ വേര്‍പിരിഞ്ഞു. ഇതേ സമയത്ത് ബാല ചേട്ടനും മറ്റൊരു വിവാഹം ചെയ്തതാണ്. പക്ഷേ, എന്നെ മാത്രം മോശമായി ചിത്രീകരിക്കുന്നു. ഇരവാദവുമായല്ല നിങ്ങള്‍ക്കു മുന്നില്‍ വന്നിരിക്കുന്നത്. വിവാഹമോചനത്തിന് ശേഷം ഞാന്‍ അദ്ദേഹത്തെ മോശമായി ഒന്നും പറഞ്ഞിട്ടില്ല. ജീവിച്ചു പോകാന്‍ അനുവദിക്കണം. ഞങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ ഞങ്ങള്‍ മാത്രമേയുള്ളൂ. എന്റെ മകളെ സൈബര്‍ ബുള്ളിയിങ് ചെയ്യരുത്. ആ കുഞ്ഞിനെ വേദനിപ്പിക്കരുത്’ എന്നുമാണ് ഫെയ്‌സ്ബുക്കില്‍ ലൈവില്‍ അമൃത പറയുന്നത്.

Continue Reading
To Top