Connect with us

Screenima

latest news

പാട്ട് അനുവാദമില്ലാതെ ഉപയോഗിച്ചു; അജയന്റെ രണ്ടാം മോഷണം സിനിമയ്ക്കെതിരെ പരാതി

ടോവിനോ തോമസ് നായകനായി എത്തിയ അജയന്റെ രണ്ടാം മോഷണം സിനിമയ്ക്കെതിരെ പരാതിയുമായി നാടൻപാട്ട് കലാകാരന്മാർ. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നാടൻപാട്ട് കലാകാരന്മാരാണ് ഇപ്പോൾ സിനിമയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

മെലോമാനിയാക് എന്ന ഗായക സംഘത്തിന് വേണ്ടി കെ കെ രാജീവൻ എന്നയാൾ ചിട്ടപ്പെടുത്തിയ ഗാനം അനുവാദമില്ലാതെ സിനിമയിൽ ഉപയോഗിച്ചു എന്നതാണ് പരാതി.

2018ലായിരുന്നു രാജീവൻ ഇത്തരത്തിൽ ഒരു പാട്ട് ചിട്ടപ്പെടുത്തിയത്. വിദ്യാർത്ഥികൾക്ക് കലോത്സവത്തിൽ പങ്കെടുക്കുന്നതിന് paടാനായിരുന്നു പാട്ട് ചിട്ടപ്പെടുത്തിയത്. പിന്നീട് മെലോമാനിയാക് സംഘവും ഈ പാട്ട് പല വേദികളിലും അവതരിപ്പിക്കാൻ തുടങ്ങി.

കലോത്സവത്തിൽ പങ്കെടുപ്പിക്കാൻ എന്ന് പറഞ്ഞാണ് പാട്ട് തന്റെ പക്കൽ നിന്നും കാസർഗോഡ് സ്വദേശി വാങ്ങി കൊണ്ടുപോയത്. എന്നാൽ പിന്നീട് ഇയാൾ ഇത് സിനിമ പ്രവർത്തകർക്ക് നൽകുകയായിരുന്നു എന്നാണ് രാജീവൻ ആരോപിക്കുന്നത്.

സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ഈ ഭൈരവൻ പാട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. തന്റെ അനുവാദമില്ലാതെ പാട്ട് സിനിമയിൽ ഉപയോഗിച്ചതിന് നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് രാജീവൻ തീരുമാനിച്ചിരിക്കുന്നത്.

Continue Reading
To Top