latest news
രക്തസമ്മര്‍ദ്ദം വര്‍ധിച്ചതിനെ തുടര്‍ന്ന് തനിക്ക് സ്‌ട്രോക്ക് ഉണ്ടായതായി ശ്രീകുമാരന്‍ തമ്പി
രക്തസമ്മര്‍ദ്ദം വര്‍ധിച്ചതിനെ തുടര്‍ന്ന് തനിക്ക് സ്‌ട്രോക്ക് ഉണ്ടായതായി ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം അസുഖ വിവരം പങ്കുവെച്ചിരിക്കുന്നത്. പക്ഷാഘാതം ഉണ്ടായ സമയത്ത് തന്നെ ആശുപത്രിയില്‍ എത്തിച്ചതിനാലാണ് അത്യാപത്ത് ഒഴിവായതെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
‘സെപ്റ്റംബര്‍ ഒമ്പതാം തീയതി രക്തസമ്മര്‍ദ്ദം വളരെ കൂടിയതിനാല്‍ എനിക്ക് ഒരു ചെറിയ സ്‌ട്രോക്ക് ഉണ്ടായി. തക്കസമയത്ത് എന്നെ ആശുപത്രിയില്‍ എത്തിച്ചത് കൊണ്ട് അത്യാപത്ത് ഒഴിവായി. ഒരാഴ്ചയോളം കിംസ് ഹെല്‍ത്ത് ഐ.സി.യൂ വില്‍ ചികിത്സയില്‍ ആയിരുന്നു. ഇനി ഒരു മാസത്തോളം പരിപൂര്‍ണ്ണവിശ്രമം ആവശ്യമാണ്. എന്നെ രക്ഷിച്ച തിരുവനന്തപുരം കിംസ് ഹെല്‍ത്ത് ന്യൂറോളജി വിഭാഗത്തിലെ വിദഗ്ദ്ധരായ ഭിഷഗ്വരന്മാര്‍ക്കും എന്നെ പരിചരിച്ച നഴ്‌സുമാര്‍ക്കും നന്ദി പറയാന്‍ വാക്കുകളില്ല.
സെപ്റ്റംബര്‍ ഒമ്പതാം തീയതി രക്തസമ്മര്‍ദ്ദം വളരെ കൂടിയതിനാല്‍ എനിക്ക് ഒരു ചെറിയ സ്‌ട്രോക്ക് ഉണ്ടായി. തക്കസമയത്ത് എന്നെ ആശുപത്രിയില്‍ എത്തിച്ചത് കൊണ്ട് അത്യാപത്ത് ഒഴിവായി. ഒരാഴ്ചയോളം കിംസ് ഹെല്‍ത്ത് ഐ.സി.യൂ വില്‍ ചികിത്സയില്‍ ആയിരുന്നു. ഇനി ഒരു മാസത്തോളം പരിപൂര്‍ണ്ണവിശ്രമം ആവശ്യമാണ്. എന്നെ രക്ഷിച്ച തിരുവനന്തപുരം കിംസ് ഹെല്‍ത്ത് ന്യൂറോളജി വിഭാഗത്തിലെ വിദഗ്ദ്ധരായ ഭിഷഗ്വരന്മാര്‍ക്കും എന്നെ പരിചരിച്ച നഴ്‌സുമാര്‍ക്കും നന്ദി പറയാന്‍ വാക്കുകളില്ല.
ഞാന്‍ സഹോദരിയെപോലെ കരുതിയിരുന്ന കവിയൂര്‍ പൊന്നമ്മയുടെ മരണത്തില്‍ പോലും എനിക്ക് ഒന്നും പ്രതികരിക്കാന്‍ സാധിച്ചില്ല. എന്റെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി സഹകരിക്കാന്‍ ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു..ഈ വിശ്രമം ഇപ്പോള്‍ എനിക്ക് അത്യാവശ്യമാണ്’ എന്നുമാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.