latest news
പലരും പ്രതിഫലം തരാത പറ്റിച്ചു: ഷൈനി സാറ
സിനിമയില്‍ വന്ന് ഒമ്പത് വര്‍ഷമായിട്ടും പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് താന്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ചത് എന്ന് തുടര്‍ന്ന് പറഞ്ഞ് നടി ഷൈനി സാറ. വര്‍ഷങ്ങളായിട്ടും പ്രതിഫലവുമായി ബന്ധപ്പെട്ട ഒരു എഗ്രിമെന്റില്‍ പോലും താന്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല. പറയുന്ന പ്രതിഫലം പോലും തരാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. വിലപേശി ഏറ്റവും മിനിമത്തിലാണ് എത്തിക്കുന്നത്. അത് മാത്രമാണ് തരുന്നത് എന്നും ഷൈനി പറയുന്നു.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രതിഫലവുമായി ബന്ധപ്പെട്ട് താന്‍ ഇത്തരത്തില്‍ ഒരു അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. മലയാളത്തിലെ പ്രമുഖനായ ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് തന്നെ വിളിച്ച് ഡേറ്റ് ചോദിച്ചത്. അതിന്റെ അവസാന നിമിഷത്തില്‍ ആയിരുന്നു തന്നെ വിളിച്ചിട്ടുണ്ടായിരുന്നത്. വേറെ ആരോ വന്ന് അഭിനയിച്ചിട്ട് ശരിയാവാതെ പോയപ്പോഴായിരുന്നു എന്നെ വിളിച്ചത്. ഒരു 20 ദിവസത്തെ ഡേറ്റ് ആയിരുന്നു ചോദിച്ചത് എന്നാല്‍ അദ്ദേഹം പ്രതിഫലത്തെ കുറിച്ചൊന്നും പറയുന്നുണ്ടായിരുന്നില്ല. പ്രശസ്തനായ വ്യക്തി ആയതുകൊണ്ട് തന്നെ ഞാന്‍ അദ്ദേഹത്തെ വിശ്വസിച്ചു അഭിനയിക്കാന്‍ പോയി.
സാധാരണ രീതിയില്‍ അഭിനയിക്കുന്ന സ്ഥലത്തേക്ക് ഞാന്‍ വീട്ടില്‍ നിന്നും പോയി വരികയാണ് ചെയ്യുന്നത്. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ ഉള്ളതിനാല്‍ ഹോട്ടലില്‍ താമസിക്കണമെന്ന് അവര്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഹോട്ടലില്‍ താമസിക്കുന്നതിനിടയില്‍ താന്‍ കാല്‍വഴുതി വീഴുകയും കാലിന് പൊട്ടല്‍ ഉണ്ടാവുകയും ചെയ്തു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയിരുന്നു. അതിന്റെ ചിലവൊക്കെ അവര്‍ നല്‍കി.
പിന്നീട് വയ്യാത്ത കാലുവെച്ചായിരുന്നു ആ സിനിമ താന്‍ ചെയ്തു തീര്‍ത്തിട്ടുണ്ടായിരുന്നത്. ഭാഗ്യത്തിന് എന്റെ നടക്കുന്ന സീനൊക്കെ ആദ്യമേ ചെയ്തിട്ടുണ്ടായിരുന്നു. അങ്ങനെ വളരെ പ്രയാസപ്പെട്ട് 24 ദിവസം കൊണ്ട് വിശ്രമമില്ലാതെ ഞാന്‍ ആ സിനിമ ചെയ്തുതീര്‍ത്തു. എന്നാല്‍ സിനിമ കഴിഞ്ഞ് പ്രതിഫലത്തിന്റെ കാര്യം ചോദിച്ചപ്പോള്‍ അവര്‍ തന്ന പണം കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ആ സമയം ഞാന്‍ വാങ്ങിക്കുന്ന പ്രതിഫലം വെച്ച് നോക്കുമ്പോള്‍ വെറും അഞ്ചു ദിവസത്തെ പ്രതിഫലം മാത്രമായിരുന്നു ലഭിച്ചത്. എന്നാല്‍ അത് എനിക്ക് വലിയ ഷോക്കായിരുന്നു. കാലിന് വയ്യാതെ അത്രയും കഷ്ടപ്പെട്ട് അഭിനയിച്ചിട്ടും തനിക്ക് മാന്യമായ പ്രതിഫലം നല്‍കാന്‍ തയ്യാറായിരുന്നില്ല. നല്ല പണം മുടക്കി ചെയ്യുന്ന ഒരു സിനിമ കൂടിയായിരുന്നു അത് അതുകൊണ്ട് എനിക്ക് അത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി.
ഇത്തരത്തില്‍ കൃത്യമായ പ്രതിഫലം നല്‍കാത്തത് കൊണ്ടാണ് ഇവര്‍ നമ്മളെക്കൊണ്ട് കോണ്‍ട്രാക്ട് സൈന്‍ ചെയ്യിപ്പിക്കാത്തത്. കോണ്‍ട്രാക്ട് സൈന്‍ ചെയ്താല്‍ അതുമായി ബന്ധപ്പെട്ട നമുക്ക് നിയമവശങ്ങള്‍ സ്വീകരിച്ച മുന്നോട്ടു പോകാന്‍ സാധിക്കും. പക്ഷേ പ്രതിഫലം എത്ര തരും എന്നു പോലും കൃത്യമായി പറയില്ല. ഇടയ്‌ക്കൊരു സീരിയല്‍ ചെയ്തിരുന്നു അതില്‍ മാത്രമാണ് ഞാന്‍ പ്രതിഫലവുമായി ബന്ധപ്പെട്ട ഒരു കോണ്‍ട്രാക്ട് ഒപ്പിട്ടത് എന്നും അവര്‍ പറയുന്നു.