latest news
വീട്ടില്‍ പോയി അമ്മയോട് ചോദിക്കുമോ ഇങ്ങനെ? അവതാരകന് മറുപടി നല്‍കി മനീഷ
അഭിമുഖത്തിനിടെ മോശം ചോദ്യം ചോദിച്ച അവതാരകന് മുഖമടച്ച് മറുപടി നല്‍കി നടിയും ഗായികയുമായ മനീഷ. അഭിമുഖത്തിനിടെ ആരെങ്കിലും മുട്ടിയപ്പോള്‍ വാതില്‍ തുറന്നോ എന്നായിരുന്നു അവതാകരന്റെ ചോദ്യം. എന്നാല്‍ ഇത്തരത്തില്‍ ഒരു ചോദ്യം കേട്ട ഉടന്‍ തന്നെ മനീഷ ചോദ്യത്തോടുള്ള തന്റെ അതൃപ്തി വ്യക്തമാക്കി.
വീട്ടില്‍ പോയി അമ്മയോടെ ചോദിക്കിമോ ഇങ്ങനെ എന്നായിരുന്നു നടി ഇതിന് നല്‍കിയ മറുപടി. എന്ത് ഊള ചോദ്യമാണ് താന്‍ ചോദിക്കുന്നത്. മുട്ടുമ്പോള്‍ തുറക്കുന്നത് ആണോ എക്‌സ്പീരിയന്‍സ്. നിനക്ക് അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുന്നത് കുറച്ച് കൂടുതല്‍ ആണ്. വീട്ടില്‍ പോയി അമ്മയോട് ചോദിക്കുമോ ഇങ്ങനെ. അല്ലെങ്കില്‍ പെങ്ങളോട്?. സിനിമയില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവരും സ്ത്രീകള്‍ അല്ലെ?.
നിങ്ങള്‍ ആളും തരവും നോക്കി ചോദ്യങ്ങള്‍ ചോദിക്കൂ. അവസരത്തിനു വേണ്ടി തുറന്നു കൊടുത്തിട്ടുണ്ടോ എന്ന് ഒരു സ്ത്രീയുടെ അടുത്ത് എങ്ങനെ ചോദിക്കാന്‍ തോന്നി. നിന്നെപ്പോലുള്ള ഒരാളുടെ അടുത്ത് ഈ ചോദ്യത്തിന് ഉത്തരം പറയേണ്ട ബാധ്യതപോലും എനിക്കില്ല. എനിക്ക് പരിചയമുള്ളവര്‍ തന്നെ ഇങ്ങനെ ചോദിച്ചാല്‍ ചെപ്പക്കുറ്റിയ്ക്ക് അടിയ്ക്കുമെന്നും മനീഷ പറഞു.
