latest news
15 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ച് ജയം രവി
ഭാര്യ ആരതിയുമായുള്ള വിവാഹമോചന ബന്ധം വേര്‍പെടുത്തുന്നതായി ജയംരവി. താനും ആര്‍തിയും വേര്‍പിരിയുകയാണ് എന്ന് ട്വിറ്ററിലൂടെ പുറത്തിറക്കിയ ഒരു പത്ര കുറിപ്പിലൂടെയാണ് ജയം രവി വ്യക്തമാക്കുന്നത്. തമിഴിലും ഇംഗ്ലീഷിലുമായിട്ടാണ് പത്രക്കുറിപ്പ്. വളരെ അധികം മോശമായ അവസ്ഥയിലൂടെ കടന്ന് പോകുന്ന ഈ സമയത്ത് നിങ്ങളുടെ പിന്തുണയും സ്‌നേഹവും വേണം എന്ന് ജയം രവി അഭ്യര്‍ത്ഥിക്കുന്നു.
ഹൃദയ വേദനയോടെ എന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള വിവരം നിങ്ങളെ അറിയിക്കുകയാണ് എന്നാണ് താരം പറയുന്നത്. ഒരുപാടു ചിന്തകള്‍ക്കും ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം, ആരതിയുമായുള്ള വിവാഹബന്ധത്തില്‍ നിന്ന് വേര്‍പിരിയുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കുകയാണ്. ഇത് പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ല. വ്യക്തിപരമായ കാരങ്ങളാണ് ഇതിനു പിന്നില്‍. ഞങ്ങളുമായി ബന്ധപ്പെട്ട എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ് എന്നും ജയം രവി കുറിച്ചു.
