Connect with us

Screenima

latest news

പൊതുജനത്തിന്റെ പണവും സമയവും കളയരുത്: രഞ്ജിനി

ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സര്‍ക്കാര്‍ നടത്തുന്ന സിനിമാ കോണ്‍ക്ലേവിനെ വിമര്‍ശിച്ച് രഞ്ജിനി. ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ അവര്‍ ആവശ്യപ്പെടുന്ന ശുപാര്‍ശകള്‍ നടപ്പിലാക്കുകയാണ് വേണ്ടത് എന്നാണ് വിമര്‍ശനം ഉന്നയിച്ച് സംസാരിക്കവെ രഞ്ജിനി പറയുന്നത്.

കോണ്‍ക്ലേവ് വിളിച്ച് ചേര്‍ത്ത് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് പ്രശ്‌ന പരിഹാരത്തിനായി ശക്തമായ നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ജസ്റ്റിസ് ഹേമ കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇപ്പോള്‍ നടത്തുന്ന സിനിമ കോണ്‍ക്ലേവ് അനാവശ്യമാണ് എന്നുമാണ് രഞ്ജിനി ആവശ്യപ്പെട്ടത്.

അതേസമയം തീരുമാനിച്ച തീയതിയില്‍ നിന്ന് സിനിമാ കോണ്‍ക്ലേവ് മാറ്റിയേക്കും എന്നാണ് ലഭിക്കുന്ന വിവപരം. സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിശ്ചയിച്ച സിനിമ കോണ്‍ക്ലേവ് ആണ് മാറ്റുന്നത്. നവംബര്‍ 24, 25 തീയതികളിലാണ് കോണ്‍ക്ലേവ് നടത്താന്‍ തീരുമാനിച്ചിരുന്നത്. നവംബര്‍ 20 മുതല്‍ 28 വരെ ഗോവന്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നതിനാലാണ് തീരുമാനം. കോണ്‍ക്ലേവ് ജനുവരിയിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്. കേരളീയം, ഐഎഫ്എഫ്‌കെ എന്നിവ ഡിസംബറില്‍ നടക്കുന്നതുകൊണ്ടാണ് ജനുവരിയിലേക്ക് തീയതി മാറ്റാന്‍ ആലോചിക്കുന്നത്.

Continue Reading
To Top