Connect with us

Screenima

latest news

പൃഥ്വിരാജിന്റെ അവാര്‍ഡ് നേട്ടം മമ്മൂട്ടിയെ പിന്നിലാക്കി, ഉര്‍വശിക്ക് ആറാം അവാര്‍ഡ്; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമ്പൂര്‍ണ പട്ടിക

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. 2023 ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത്. ആദ്യ ഘട്ടത്തില്‍ 160 ലേറെ സിനിമകള്‍ അവാര്‍ഡിനായി പരിഗണിക്കപ്പെട്ടു. രണ്ടാം ഘട്ടത്തിലേക്ക് എത്തിയപ്പോള്‍ അത് അമ്പതില്‍ താഴെയായി ചുരുങ്ങി.

അവാര്‍ഡ് സമ്പൂര്‍ണ പട്ടിക ചുവടെ

പ്രത്യേക പരാമര്‍ശം – കെ ആര്‍ ഗോകുല്‍ (ആടുജീവിതം)

പ്രത്യേക പരാമര്‍ശം – കൃഷ്ണന്‍ (ജൈവം)

പ്രത്യേക പരാമര്‍ശം – സുധി കോഴിക്കോട് (കാതല്‍ ദി കോര്‍)

മികച്ച കുട്ടികളുടെ ചിത്രത്തിന് അവാര്‍ഡില്ല

മികച്ച നവാഗത സംവിധായകന്‍ – ഫാസില്‍ റസാക്ക്

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് – റോഷന്‍ മാത്യു (ഉള്ളൊഴുക്ക്)

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് – സുമംഗല (സ്ത്രീ)- ജനനം 1947 പ്രണയം തുടരുന്നു

മികച്ച വസ്ത്ര അലങ്കാരം – ഫെമിന ജബ്ബാര്‍ (ഓ ബേബി)

മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് – രഞ്ജിത്ത് അമ്പാടി (ആടുജീവിതം)

മികച്ച ശബ്ദ ലേഖനം – ജയദേവന്‍ ചക്കാടത്ത്, അനില്‍ ദേവന്‍ (ഉള്ളൊഴുക്ക്)

മികച്ച ശബ്ദ മിശ്രണം – റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍ (ആടുജീവിതം)

മികച്ച കലാ സംവിധായകന്‍ – മോഹന്‍ ദാസ് (2018)

Prithviraj in Aadujeevitham
Prithviraj in Aadujeevitham

മികച്ച പിന്നണി ഗായകന്‍ (ആണ്) – വിദ്യാധരന്‍ മാസ്റ്റര്‍ (ജനനം 1947 പ്രണയം തുടരുന്നു)

മികച്ച പിന്നണി ഗായിക – ആന്‍ ആമി (തിങ്കള്‍ പൂവില്‍ ഇതളവള്‍, പാച്ചുവും അത്ഭുതവിളക്കും)

മികച്ച പശ്ചാത്തല സംഗീത സംവിധായകന്‍ – മാത്യൂസ് പുളിക്കല്‍ (കാതല്‍ ദി കോര്‍)

മികച്ച സംഗീത സംവിധായകന്‍ (ഗാനങ്ങള്‍) – ജസ്റ്റിന്‍ വര്‍ഗീസ് (ചാവേര്‍)

മികച്ച അവലംബിത തിരക്കഥ – ബ്ലെസി (ആടുജീവിതം)

മികച്ച തിരക്കഥാകൃത്ത് – രോഹിത് എം.ജി കൃഷ്ണന്‍ (ഇരട്ട)

മികച്ച കഥാകൃത്ത് – ആദര്‍ശ് സുകുമാരന്‍ (കാതല്‍ ദി കോര്‍)

മികച്ച ബാലതാരം (പെണ്‍) – തെന്നല്‍ അഭിലാഷ് (ശേഷം മൈക്കിള്‍ ഫാത്തിമ)

മികച്ച ബാലതാരം (ആണ്‍) – അവ്യക്ത് മേനോന്‍ (പാച്ചുവും അത്ഭുതവിളക്കും)

മികച്ച സ്വഭാവ നടി – ശ്രീഷ്മ ചന്ദ്രന്‍ ( പൊമ്പുള്ളൈ ഒരുമൈ)

മികച്ച സ്വഭാവ നടന്‍ – വിജയരാഘവന്‍ (പൂക്കാലം)

മികച്ച നടി – ഉര്‍വശി (ഉള്ളൊഴുക്ക്)
ബീന ആര്‍ ചന്ദ്രന്‍ (തടവ്)

മികച്ച നടന്‍ – പൃഥ്വിരാജ് സുകുമാരന്‍ (ആടുജീവിതം)

മികച്ച സംവിധായകന്‍ – ബ്ലെസി (ആടുജീവിതം)

മികച്ച ചിത്രം – കാതല്‍ (സംവിധായകന്‍ – ജിയോ ബേബി, നിര്‍മാണം – മമ്മൂട്ടി)

Continue Reading
To Top