Connect with us

Screenima

latest news

നടുവിരല്‍ കാണിച്ചതാണോ? സാമന്തയുടെ പുതിയ ചിത്രം ചര്‍ച്ചയാകുന്നു

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ സാനിധ്യമായി മാറി കഴിഞ്ഞ താരമാണ് സാമന്ത. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമാ ലോകത്തേക്ക് കടന്നുവന്ന സാമന്ത കുറഞ്ഞ കാലം കൊണ്ടാണ് വലിയ താരമൂല്യമുള്ള നായികയായി മാറിയത്. ഇന്ന് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് സാമന്ത.

സ്‌ക്രീനിലേത് പോലെ തന്നെ താരത്തിന്റെ വ്യക്തി ജീവിതവും മാധ്യമങ്ങളിലും സാമൂഹിക ഇടങ്ങളിലും നിരന്തരം ചര്‍ച്ചയാകാറുണ്ട്. നഗചൈതന്യവുമായുള്ള ബന്ധം അവസാനിപ്പിച്ചത് ഏറെ വൈകിയാണ് ആരാധകര്‍ പലരും ഉള്‍ക്കൊണ്ടത്. പിന്നാലെ താരത്തിന് അസുഖം ബാധിക്കുകയും ചെയ്തു. മയോസൈറ്റിസ് എന്ന അസുഖമായിരുന്നു താരത്തെ ബാധിച്ചത്.

സാമന്തയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കാറിനുള്ളില്‍ നിന്നും നടി തന്നെ എടുത്ത സെല്‍ഫി ചിത്രമാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. കൂളിംഗ് ഗ്ലാസ് ധരിച്ചിട്ടുള്ള നടി ഒരു ഹൂഡിയാണ് ധരിച്ചിരിക്കുന്നത്. മാത്രമല്ല നടിയുടെ ടീഷര്‍ട്ടില്‍ ‘സമാധാനത്തിന്റെയും മൗനത്തിന്റെയും മ്യൂസിയം’ ആണെന്നും കൂടി എഴുതിയിരിക്കുകയാണ്. നടി കൈവിരല്‍ കൊണ്ട് മറ്റെന്തോ ആക്ഷന്‍ കൂടി കാണിക്കുന്നുണ്ടെന്നാണ് ചിലരുടെ കണ്ടുപിടുത്തം.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top