latest news
ഗ്ലാമറസായി പാര്‍വതി തിരുവോത്ത്; വയനാടിനെ മറന്നോ എന്ന് വിമര്‍ശനം
														Published on 
														
													
												ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി പാര്‍വതി തിരുവോത്ത്. ഫിലിം ഫെയര്‍ അവാര്‍ഡ്‌സ് വേദിയിലെത്തിയതാണ് താരം. ബോളിവുഡ് നടിമാരെ പോലെ മോഡേണ്‍ ഔട്ട്ഫിറ്റിലാണ് താരത്തെ കാണുന്നത്.
ഫ്ളോറല്‍ ഗ്ലിറ്റര്‍ ഹെവി വര്‍ക്കുള്ള സ്ലീവ്‌ലെസ് കറുപ്പ് ഫ്രോക്കാണ് പാര്‍വതിയുടെ ഓട്ട്ഫിറ്റ്. മരങ്ങളും പുക്കളും പക്ഷികളും അടക്കം പ്രകൃതിയുടെ മനോഹാരിത മുഴുവന്‍ ഉള്‍പ്പെടുന്നതാണ് ഫ്രോക്കിന്റെ ഡിസൈന്‍. ഡീപ്പ് വീ നെക്കാണ്.
അതേസമയം താരത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. വയനാട് ദുരന്തത്തില്‍ വേദനിച്ച് മലയാളികള്‍ ഇരിക്കുമ്പോള്‍ ഇത്രയും ഷോ വേണോ എന്നൊക്കെ കമന്റുകള്‍ താരത്തിന്റെ ചിത്രങ്ങള്‍ക്കു താഴെയുണ്ട്.
 
											
																			
