latest news
ബാലയുടെ മൂന്നാം വിവാഹം ഉടന്‍?
Published on
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍ രോഗത്തെ തുടര്‍ന്ന് താരം ഒരു മാസത്തോളം ആശുപത്രിയിലായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബാല. ഒടുവില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തി.
അമൃത സുരേഷാണ് താരത്തിന്റെ ആദ്യ ഭാര. പിന്നീട് എലിസബത്തിനെ വിവാഹം ചെയ്തു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് എലിസബത്തും തന്റെ കൂടെ ഇല്ലെന്ന് ബാല വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ താരം വീണ്ടും മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നു എന്നുള്ള ഗോസിപ്പുകളാണ് പുറത്തു വരുന്നത്. മുറപ്പെണ്ണ് കോകിലുമായി ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ വന്നതോടെയാണ് ഇത്തരത്തില്‍ ഒരു ഗോസിപ്പ് ഉണ്ടാകാന്‍ കാരണം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ താരം തയ്യാറായിട്ടില്ല.
