latest news
സോഷ്യല്‍ മീഡിയ തന്നെ പലതവണ കൊന്നതാണ്: സലിം കുമാര്‍
കോമഡിയിലൂടെ വേദികള്‍ കീഴടക്കി സിനിമയില്‍ എത്തിയ താരമാണ് സലിം കുമാര്‍.. സലിംകുമാര്‍ തന്റെ മിമിക്രി ജീവിതം ആരംഭിച്ചത് കൊച്ചിന്‍ കലാഭവനിലാണ്. പിന്നീട് ഇദ്ദേഹം കൊച്ചിന്‍ സാഗര്‍ എന്ന മിമിക്രി ഗ്രൂപ്പില്‍ ചേര്‍ന്നു.
ഇഷ്ടമാണ് നൂറു വട്ടം എന്ന സിനിമയാണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രം സലിംകുമാറിന്റെ അഭിനയശേഷി വിളിച്ചോതുന്നതായിരുന്നു.ഈ ചിത്രത്തിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ രണ്ടാമത്തെ മികച്ചനടനുള്ള പുരസ്‌കാരം സലീം കുമാറിനു ലഭിച്ചു. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ അഭിനയത്തിനു 2010ലെ മികച്ച നടനുള്ള ദേശീയപുരസ്‌കാരവും, 2010ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും ലഭിച്ചു.
ഇപ്പോള്‍ തന്റെ മരണ വാര്‍ത്തകളെക്കുറിച്ച് പറയുയാണ് അദ്ദേഹം. സോഷ്യല്‍ മീഡിയ തന്നെ പല തവണ കൊന്നതാണ്. എന്നാല്‍ ഒരിക്കലും തനിക്കതില്‍ പരാതിയില്ല. നമ്മുടെ അനുവാദം ചോദിച്ചട്ടല്ല നമ്മളെ ഈ ഭൂമിയില്‍ കൊണ്ടു വന്നത്. നമ്മളെ കൊണ്ടു പോകുമ്പോഴും അനുവാദം ചോദിക്കുന്നുണ്ടാവില്ല. പക്ഷെ ഇത്തരം വാര്‍ത്തകള്‍ വരുമ്പോള്‍ കുടുംബം അനുഭവിക്കുന്ന വേദന വളരെ വലുതാണെന്നാണ് സലീം കുമാര്‍ പറയുന്നത്.