latest news
മുടി മുറിച്ചതിന് പലരും തന്നെ പരിഹസിച്ചു: സ്വാസിക
Published on
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ ചതുരം എന്ന ചിത്രം വലിയ വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ മികച്ച ഒരു വേഷം നല്ല രീതിയില്‍ ചെയ്യാന്‍ സ്വാസികയ്ക്ക് സാധിച്ചിട്ടുണ്ട്.
ടെലിവിഷനിലും ഏറെ സജീവമാണ് താരം. സീത എന്ന സീരിയലില്‍ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. കൂടാതെ അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയുടെ അവതാരക കൂടിയാണ് സ്വാസിക. സീരിയല്‍ താരം പ്രേമിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്.
വിവാഹത്തിന് ശേഷം താരം തന്റെ മുടി മുറിച്ചിരുന്നു. മുടി മുറിച്ചതില്‍ താരത്തെ പരിഹസിച്ചും ദേഷ്യപ്പെട്ടും പലരും എത്തിയിരുന്നു. ഇതിന് മറുപടി പറയുകയാണ് താരം ഇപ്പോള്‍. ഒരു സിനിമയ്ക്ക് വേണ്ടി സംവിധായകന് പറഞ്ഞാണ് മുടി മുറിച്ചത്. തനിക്കും ലോങ്ക ഹെയറാണ് ഇഷ്ടം. പെട്ടെന്ന് മുടി വളര്‍ന്ന് പഴതുപോലെ ആകുമെന്നും താരം പറയുന്നു.
