Connect with us

Screenima

latest news

മലയാള സിനിമയില്‍ സ്ത്രീകള്‍എ എവിടെ; ചോദ്യവുമായി അഞ്ജലി മേനോന്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായികയാണ് അഞ്ജലി മേനോന്‍. 2012ല്‍ പുറത്തിറങ്ങിയ മഞ്ചാടിക്കുരു ആണ് അഞ്ജലി സംവിധാനം ചെയ്ത ആദ്യ മുഴുനീള ചലച്ചിത്രം. പൃഥ്വിരാജ് നായകനായി അഭിനയിച്ച ഈ ചിത്രത്തിന് 2008ലെ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച മലയാളചലച്ചിത്രത്തിനുള്ള ഫിപ്രെസി പുരസ്‌കാരം ലഭിച്ചു. പിന്നീട് ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷണങ്ങളും തയ്യാറാക്കിയതിലൂടെ മികച്ച സംഭാഷണത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും അഞ്ജലിക്ക് ലഭിക്കുകയുണ്ടായി.

അഞ്ജലി മേനോന്റെ സംവിധാനത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ നസീം എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് 2014ല്‍ പുറത്തിറങ്ങിയ ബാംഗ്ലൂര്‍ ഡെയ്‌സ് മലയാളത്തിലെ മികച്ച വിജയങ്ങളില്‍ ഒന്നായിരുന്നു. ഈ ചിത്രത്തിനുശേഷം 2018ല്‍ കൂടെ എന്ന ചിത്രം സംവിധാനം ചെയ്തു. പൃഥ്വിരാജ് സുകുമാരന്‍,നസ്രിയ നസീം,പാര്‍വതി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ച് ചോദ്യവുമായ എത്തിയിരിക്കുകയാണ് അഞ്ജലി മേനോന്‍. മലയാള സിനിമയില്‍ സ്ത്രീകള്‍ എവിടെ എന്നാണ് അഞ്ജലി ചോദിച്ചത്. സൂപ്പര്‍ഹിറ്റായ പ്രേമലു ഒഴികെ അടുത്തിടെ ഇറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ്, വര്‍ഷങ്ങള്‍ക്കു ശേഷം, ആവേശം, ഭ്രമയുഗം തുടങ്ങിയ ചിത്രങ്ങളില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് വലിയ പ്രധാന്യം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു അഞ്ജലിയുടെ ചോദ്യം.

Continue Reading
To Top