Connect with us

Screenima

Jayaram

Gossips

ജയറാമിന്റെ ഏറ്റവും മോശം അഞ്ച് സിനിമകള്‍

തൊണ്ണൂറുകളുടെ അവസാനം മുതല്‍ മലയാളത്തില്‍ തിളങ്ങി നിന്ന് നടനാണ് ജയറാം. കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട ഒട്ടേറെ സിനിമകളില്‍ ജയറാം നായകനായി അഭിനയിച്ചിട്ടുണ്ട്. ഒരുകാലത്ത് ബോക്‌സ് ഓഫീസിലും ജയറാം മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. എന്നാല്‍, 2010 ന് ശേഷം ജയറാമിന്റെ കരിയര്‍ താഴാന്‍ തുടങ്ങി. തുടര്‍ച്ചയായി പരാജയ സിനിമകള്‍ സംഭവിച്ചു. ജയറാമിന്റെ ഏറ്റവും മോശം അഞ്ച് സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. തിങ്കള്‍ മുതല്‍ വെള്ളി വരെ

2015 ല്‍ റിലീസ് ചെയ്ത ചിത്രമാണ് തിങ്കള്‍ മുതല്‍ വെള്ളി വരെ. ജയറാമിന്റെ കരിയറിലെ ഏറ്റവും മോശം ചിത്രങ്ങളില്‍ ഒന്ന്. കണ്ണന്‍ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്തത്.

2. ഉത്സാഹക്കമ്മിറ്റി

അക്കു അക്ബര്‍ സംവിധാനം ചെയ്ത ഉത്സാഹക്കമ്മിറ്റി 2014 ലാണ് റിലീസ് ചെയ്തത്. ജയറാമിന്റെ നായക കഥാപാത്രം അടക്കം സിനിമയില്‍ അഭിനയിച്ച മിക്കവരും പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്നതായിരുന്നു. ചിത്രം ബോക്‌സ്ഓഫീസിലും തകര്‍ന്നടിഞ്ഞു.

jayaram_1418811997110

3. സലാം കാശ്മീര്‍

ജയറാമിനൊപ്പം സുരേഷ് ഗോപി എത്തിയിട്ടും ബോക്‌സ്ഓഫീസില്‍ വമ്പന്‍ പരാജയമായ ചിത്രമാണ് സലാം കാശ്മീര്‍. ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്. വലിയ പ്രതീക്ഷകളോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

4. മാന്ത്രികന്‍

2012 ല്‍ റിലീസ് ചെയ്ത ചിത്രമാണ് മാന്ത്രികന്‍. ഹൊറര്‍ ഴോണറില്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. രാജന്‍ കിരിയത്താണ് ചിത്രം സംവിധാനം ചെയ്തത്.

5. തിരുവമ്പാടി തമ്പാന്‍

ജയറാമിന്റെ കഥാപാത്രം തൃശൂര്‍ ഭാഷയില്‍ സംസാരിച്ചിട്ടും രക്ഷപ്പെടാതിരുന്ന ചിത്രം. എം.പത്മകുമാര്‍ സംവിധാനം ചെയ്ത തിരുവമ്പാടി തമ്പാന്‍ വലിയ പ്രതീക്ഷകളോടെയാണ് 2012 ല്‍ തിയറ്ററുകളിലെത്തിയത്. എന്നാല്‍ ചിത്രം സമ്പൂര്‍ണ പരാജയമായിരുന്നു.

 

Continue Reading
To Top