Gossips
ഒരൊറ്റ മമ്മൂട്ടി ചിത്രം പോലുമില്ല ! നാണക്കേട്; പട്ടികയില്‍ രണ്ട് മോഹന്‍ലാല്‍ ചിത്രം
കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഗ്രോസ് കളക്ഷന്‍ നേടിയ ആദ്യ പത്ത് സിനിമകളുടെ പട്ടികയില്‍ ഒരു മമ്മൂട്ടി ചിത്രം പോലുമില്ല. പട്ടികയില്‍ മോഹന്‍ലാലിന്റെ രണ്ട് സിനിമകളുണ്ട്. മലയാളത്തിനു പുറമേ മറ്റു തെന്നിന്ത്യന്‍ ഭാഷകളില്‍ ഉള്ള സിനിമകളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
ടൊവിനോ തോമസിനെ നായകനാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 ആണ് ഒന്നാം സ്ഥാനത്ത്. 89.2 കോടിയാണ് കേരളത്തില്‍ നിന്ന് മാത്രം ഈ ചിത്രം കളക്ട് ചെയ്തത്. 85 കോടി രൂപ കളക്ട് ചെയ്ത മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ രണ്ടാം സ്ഥാനത്ത്. പൃഥ്വിരാജ് ചിത്രം ആടുജീവിതം 77.75 കോടിയോടെ മൂന്നാം സ്ഥാനത്തുണ്ട്. പ്രഭാസ് ചിത്രം ബാഹുബലിയാണ് നാലാം സ്ഥാനത്ത്. 74.5 കോടിയാണ് ബാഹുബലി കേരളത്തില്‍ നിന്ന് മാത്രം കളക്ട് ചെയ്തത്. അഞ്ചാം സ്ഥാനത്ത് മഞ്ഞുമ്മല്‍ ബോയ്‌സ് ആണ്. 72.10 കോടിയാണ് കോടി നേടി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ് സിനിമ.
കെജിഫ് ചാപ്റ്റര്‍ 2 ആറാം സ്ഥാനത്ത്, കേരളത്തില്‍ നിന്ന് നേടിയത് 68.5 കോടി. മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ 66.5 കോടി കളക്ഷന്‍ സ്വന്തമാക്കി ഏഴാമത്. നിലവില്‍ പ്രദര്‍ശന്‍ തുടരുന്ന ആവേശം തൊട്ടടുത്ത സ്ഥാനത്തുണ്ട്. 63.45 കോടിയാണ് ആവേശം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയത്. പ്രേമലു ആണ് ഒന്‍പതാം സ്ഥാനത്ത് 62.75 കോടി സിനിമ നേടി. കേരളത്തില്‍ നിന്ന് 60 കോടി കളക്ട് ചെയ്ത വിജയ് ചിത്രം ലിയോയാണ് പത്താം സ്ഥാനത്ത്.