latest news
സിനിമയില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്നാണ്അച്ഛന്‍ കരുതിയിരുന്നത്: ഗായത്രി സുരേഷ്
														Published on 
														
													
												പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്. ഗ്ലാമര്‍ വേഷങ്ങളിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ താരം പ്രത്യക്ഷപ്പെടാറഉണ്ട്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം.
2014ലെ മിസ് കേരളയായിരുന്നു ഗായത്രി. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.
ഇപ്പോള്‍ തന്റെ അച്ഛന് താന്‍ സിനിമയില്‍ വരുന്നത് ഇഷ്ടമല്ലായിരുന്നു എന്ന് പറയുകയാണ് താരം. സിനിമയില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതമല്ലെന്നാണ് അച്ഛന്‍ കരുതിയിരുന്നത്. ഞാന്‍ സിനിമയില്‍ പോയാല്‍ മരിക്കും എന്നാണ് അച്ഛന്‍ പറഞ്ഞിരുന്നത് എന്നും താരം പറയുന്നു.
											
																			