latest news
അശ്വിന് കിടിലന്‍ സര്‍പ്രൈസ് നല്കി ദിയ
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്. നടന് കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ
ഈയടുത്താണ് ദിയ തന്റെ പുതിയ പ്രണയം വെളിപ്പെടുത്തിയത്. കൂട്ടുകാരനായ അശ്വന് ഗണേഷ് തന്നെ പ്രൊപ്പോസ് ചെയ്തതിന്റെ വീഡിയോ ദിയ പങ്കുവെച്ചു. പ്രൊപ്പോസലിന് ദിയ സമ്മതവും പറഞ്ഞു.
ഇപ്പോള്‍ അശ്വിന് കിടിലന്‍ സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് ദിയ. പകുതി പൈസയും ബാക്കി ഇഎംഐയുമായി അശ്വിന് ഒരു സ്കൂട്ടി വാങ്ങിയിരുന്നു. ഇപ്പോള്‍ അശ്വിന്റെ പിറന്നളിന് ഈ ഇംഎംഐ തുക അടച്ച് സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് താരം. എന്നാല്‍ ഇക്കാര്യം അശ്വിന് അറിയില്ല. അശ്വിന് ഇപ്പോഴും ബാക്കി ഇഎംഐ തുക അടക്കണം എന്നാണ് കരുതുന്നതെന്നും താരം പറയുന്നു.
