latest news
ടാക്‌സി ഡ്രൈവറായി മോഹന്‍ലാല്‍; തരുണ്‍ മൂര്‍ത്തിയുമൊത്ത് പുതിയ ചിത്രം
ഏ ഓട്ടോ എന്ന സിനമയിലെ മോഹന്‍ലാലിന്റെ ഓട്ടോറിക്ഷ ഡ്രൈവര്‍ വേഷം മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. അതില്‍ ഗംഭീര പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ഇപ്പോള്‍ തരുണ്‍ മൂര്‍ത്തി ചിത്രത്തിലൂടെ അദ്ദേഹം വീണ്ടും ടാക്‌സി ഡ്രൈവറായി എത്തുകയാണ്.
പത്തനംതിട്ട റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്‌സി ഡ്രൈവറായാകും സിനിമയില്‍ മോഹന്‍ലാലെത്തുക. സാധാരണ മനുഷ്യരും അവരുടെ ജീവിതവുമാകും സിനിമയില്‍ വിഷയമാകുക. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാകും മോഹന്‍ലാല്‍ ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് താരത്തിന്റെ ഈ സിനമയ്ക്കായി കാത്തിരിക്കുന്നത്.
തിരനോട്ടം എന്ന ചിത്രത്തില്‍ അഭിനയിച്ചാണ് മോഹന്‍ലാല്‍ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ലാലിന്റെ സുഹൃത്തുക്കളുടെ തന്നെ നിര്‍മ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിര്‍മ്മിച്ചത്. മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ ഒരു ഹാസ്യ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങള്‍ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. മോഹന്‍ലാല്‍ അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ (1980) ആയിരുന്നു. ആദ്യചിത്രം പുറത്തിറങ്ങുമ്പോള്‍ മോഹന്‍ലാലിന് 20 വയസ്സായിരുന്നു പ്രായം. ആ ചിത്രത്തില്‍ വില്ലന്‍ വേഷമായിരുന്നു മോഹന്‍ലാലിന്. ശങ്കര്‍ ആയിരുന്നു മോഹന്‍ലാലിന്റെ ആദ്യ ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. സംവിധാനം ചെയ്തത് ഫാസിലും. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിനു ശേഷം മോഹന്‍ലാലിന് ധാരാളം അവസരങ്ങള്‍ ലഭിക്കുകയുണ്ടായി.