latest news
ഒട്ടും വസ്ത്രമില്ലാതെയല്ല ആ സിനിമയില്‍ അഭിനയിച്ചത്: അമല പോള്‍
														Published on 
														
													
												മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ് അമല പോള്‍. തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങിയ താരം മുന്‍നിര നായക കഥാപാത്രങ്ങള്‍ക്കപ്പം സ്ക്രീന്‍ സ്പെയ്സ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
സിനിമിയിലെന്നതുപോലെ തന്നെ അമലയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. പ്രണയവും വിവാഹവും വേര്‍പിരിയലുമെല്ലാം പാപ്പരാസികള്‍ ആഘോഷമാക്കുകയും ചെയ്തതാണ്. ഇത് സാധാരണക്കാര്‍ക്കിടയിലും പല ഊഹോപോഹങ്ങള്‍ക്കും കാരണമായിരുന്നു.
ഇപ്പോള്‍ താന്‍ അഭിനയിച്ച ആടൈ എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് താരം. ചിത്രത്തില്‍ പൂര്‍ണനഗ്നയായ രീതിയിലുള്ള ഭാഗങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒട്ടും വസ്ത്രം ധരിക്കാതെയല്ല താന്‍ അതില്‍ അഭിനയിച്ചത് എന്നാണ് താരം പറയുന്നത്. ശരീരത്തിന്റെ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നു എന്നും താരം പറയുന്നു.
											
																			