Connect with us

Screenima

Gossips

പ്രേമത്തിനു പോലും ഈ നേട്ടമില്ല ! തമിഴ്‌നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ തൂക്കിയടി

തമിഴ്നാട് ബോക്സ്ഓഫീസില്‍ വന്‍ തരംഗമായി മഞ്ഞുമ്മല്‍ ബോയ്സ്. ചിത്രത്തിന്റെ തമിഴ്നാട് ഗ്രോസ് ഒന്‍പത് ദിവസം കൊണ്ട് അഞ്ച് കോടി കടന്നു. തമിഴ്നാട്ടില്‍ നിന്ന് ആദ്യത്തെ മൂന്ന്, നാല്, അഞ്ച് കോടി എന്നിവ സ്വന്തമാക്കുന്ന മലയാളം പതിപ്പാണ് മഞ്ഞുമ്മല്‍ ബോയ്സ്. നിലവിലെ പ്രകടനം പരിഗണിക്കുമ്പോള്‍ തമിഴ്നാട്ടില്‍ നിന്ന് മാത്രം ചിത്രം 15 കോടിയില്‍ ഏറെ നേടാന്‍ സാധ്യതയുണ്ട്.

അഡ്വാന്‍സ് ബുക്കിങ്ങിലും വന്‍ കുതിപ്പാണ് തമിഴ്നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്സിനു ലഭിക്കുന്നത്. കേരളത്തിലെ ഇന്നത്തെ അഡ്വാന്‍സ് ബുക്കിങ് 1.12 കോടിയാണെങ്കില്‍ തമിഴ്നാട്ടിലേത് 1.54 കോടിയാണ്.

Manjummel Boys
Manjummel Boys

അതേസമയം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സിന്റെ ആഗോള കളക്ഷന്‍ 60 കോടിയിലേക്ക് എത്തി. പറവ ഫിലിംസിന്റെ ബാനറില്‍ ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷൈജു ഖാലിദ് ആണ് ക്യാമറ. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ റിലീസിനെത്തിച്ചിരിക്കുന്നത്. എറണാകുളത്തെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്തുള്ള 11 യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഈ സംഘം കൊടൈക്കനാലിലേക്ക് ഒരു ഉല്ലാസ യാത്ര പോകുന്നു. രസകരമായ ഈ യാത്രക്കിടയില്‍ മഞ്ഞുമ്മല്‍ സംഘം ഗുണ ഗുഹയില്‍ അകപ്പെടുന്നു. അവിടെ നിന്ന് രക്ഷപ്പെടാനുള്ള ഇവരുടെ പരിശ്രമങ്ങളെ ഉദ്വേഗജനകമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തില്‍. നര്‍മ്മത്തിനും ചിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട്.

Continue Reading
To Top