പ്രായത്തെവെല്ലും ചിത്രങ്ങളുമായി പൂര്‍ണിമ
ആരാധകര്‍ക്കായി പ്രായത്തെ വെല്ലും ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്.
ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
രഘുനാഥ് പാലേരി എഴുതി സംവിധാനം ചെയ്ത ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായാണ് പൂര്‍ണിമയുടെ സിനിമ അരങ്ങേറ്റം.
പിന്നീട് പല സിനിമകളിലും ശ്രദ്ധേയമായ വേഷം ചെയ്ത പൂര്‍ണിമ കാതലുക്ക് മരൈദെ എന്ന തമിഴ് ചിത്രത്തിലും കോട്ടന്‍ മേരി എന്ന ഇംഗ്ലീഷ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
ഈ വര്‍ഷം പുറത്തിറങ്ങിയ കോബാട്ട് ബ്ലൂ എന്ന ഹിന്ദി ചിത്രത്തിലെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു.
സിനിമ ജീവിതത്തിനപ്പുറത്തേക്ക് മലയാളി പ്രേക്ഷകര്‍ക്ക് പൂര്‍ണിമ പരിചിതയാകുന്നത് ടെലിവിഷന്‍ ഷോകളിലൂടെയാണ്.
അവതാരകയായും വിധികർത്താവായും 1998 മുതൽ രണ്ട് പതിറ്റാണ്ടിലേറെയായി പൂർണിമ സജീവമാണ്.
തമിഴ്, മലയാളം ടെലിവിഷൻ സീരിയലുകളിലും ഡബ്ബിംഗ് ആർട്ടിസ്റ്റായും പൂർണിമ അഭിനയിച്ചിട്ടുണ്ട്.
or visit us at