Connect with us

Screenima

Manjummel Boys

Gossips

സൈലന്റ് ഹിറ്റാകുമോ മഞ്ഞുമ്മല്‍ ബോയ്‌സ്? ചിത്രത്തിന്റെ കഥ ഇങ്ങനെ

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മല്‍ ബോയ്സ് തിയറ്ററുകളിലേക്ക്. പറവ ഫിലിംസിന്റെ ബാനറില്‍ ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷൈജു ഖാലിദ് ആണ് ക്യാമറ. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ റിലീസിനെത്തിക്കുന്നത്.

മമ്മൂട്ടി ചിത്രമായ ഭ്രമയുഗത്തിനൊപ്പം ക്ലാഷ് റിലീസ് ആയിരിക്കും മഞ്ഞുമ്മല്‍ ബോയ്സ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഫെബ്രുവരി 15 നാണ് ഭ്രമയുഗം തിയറ്ററുകളിലെത്തുന്നത്. മഞ്ഞുമ്മല്‍ ബോയ്സ് ഫെബ്രുവരി 15 നോ 22 നോ ആയിരിക്കും റിലീസ്. ജാന്‍ എ മന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ചിദംബരം.

എറണാകുളത്തെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്തുള്ള 11 യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഈ സംഘം കൊടൈക്കനാലിലേക്ക് ഒരു ഉല്ലാസ യാത്ര പോകുന്നു. ഈ യാത്രയിലെ രസകരമായ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. നര്‍മ്മത്തിനാണ് സിനിമയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. കൊച്ചിയിലും തമിഴ്നാട്ടിലും ആയാണ് സിനിമയുടെ ചിത്രീകരണം നടന്നത്. സലിം കുമാറിന്റെ മകന്‍ ചന്തുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

Continue Reading
To Top