Connect with us

Screenima

latest news

ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ രാഷ്ട്രീയത്തിലേക്കില്ല; പുതിയ റിപ്പോര്‍ട്ട്

ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ച താരമാണ് ഉണ്ണി മുകുന്ദന്‍. 2002ലെ മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്റെ സിനിമാ പ്രവേശനം. 2011ല്‍ റിലീസായ ബോംബേ മാര്‍ച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.

തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഉണ്ണി മുകുന്ദന്‍ 2012ല്‍ റിലീസായ മല്ലൂസിംഗ് എന്ന സിനിമയില്‍ നായകനായി. മല്ലൂസിംഗിന്റെ വലിയ വിജയം ഒരു പിടി സിനിമകളില്‍ നായക വേഷം ചെയ്യാന്‍ ഉണ്ണി മുകുന്ദന് അവസരമൊരുക്കി.

ഇടക്കാലത്ത് ഉണ്ണി മുകുന്ദന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ണത്സരിക്കും എന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ താരം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നില്ലെന്നാണ് ലഭിക്കുന്ന പുതിയ റിപ്പോര്‍ട്ട്. ഉണ്ണി മുകുന്ദന് ഒരു പാര്‍ട്ടിയിലും അംഗത്വമില്ല. നടന്‍ എന്ന നിലയില്‍ കരിയറിലെ ഏറ്റവും നല്ല ഘട്ടത്തിലൂടെ കടന്നു പോകുന്നയാണ്. ഉണ്ണി മുകുന്ദന്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ആരാണ് അത്തരം വ്യാജവാര്‍ത്തകള്‍ക്ക് പിന്നിലെന്ന് അറിയില്ല. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ഉണ്ണി ഇപ്പോള്‍ സിനിമയില്‍ നല്ല തിരക്കിലാണ്. മറ്റൊന്നിലും ഇപ്പോള്‍ താല്‍പര്യപ്പെടുന്നില്ല’ എന്നുമാണ് താരത്തിന്റെ മാനേജര്‍ വിപിന്‍ വ്യക്തമാക്കിയിരിക്കുന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top