സാരിയില്‍ സുന്ദരിയായി നടി സുചിത്ര.
കാറില്‍ നിന്നുള്ള കിടിലന്‍ സെല്‍ഫിയാണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.
പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കെന്നാണ് ആരാധകരുടെ കമന്റ്.
ബാലനടിയായി സിനിമയിലെത്തിയ സുചിത്ര പിന്നീട് ഒട്ടേറെ മലയാള സിനിമകളില്‍ നായികയായി.
തൊണ്ണൂറുകളായിരുന്നു സുചിത്രയുടെ സുവര്‍ണകാലം.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ സുചിത്രയ്ക്ക് സാധിച്ചിട്ടുണ്ട്.
1975 ജൂലൈ 22 നാണ് സുചിത്ര ജനിച്ചത്.
താരത്തിന് ഇപ്പോള്‍ 48 വയസ്സുണ്ട്.
സുചിത്രയെ കണ്ടാല്‍ 48 വയസ്സായെന്ന് തോന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
നമ്പർ 20 മദ്രാസ് മെയിൽ, കുട്ടേട്ടൻ, അഭിമന്യു, നയം ശ്യാം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു സുചിത്ര.
കൂടാതെ മൂക്കില്ല രാജ്യം, കടിഞ്ഞൂൽ കല്യാണം, കാസർകോട് കാദർഭായി, കാവത്തിയാട്ടം, കാശ്മീർ, ഹിറ്റ്‌ലർ തുടങ്ങിയവ.
or visit us at