Connect with us

Screenima

Malaikottai Valiban

Videos

വാലിബന്‍ മാസ് തന്നെ; ടീസറില്‍ ലാലേട്ടന്‍ തകര്‍ത്തു (വീഡിയോ)

മോഹന്‍ലാല്‍ ആരാധകര്‍ക്കു പുതുവര്‍ഷ സമ്മാനമായി മലൈക്കോട്ടൈ വാലിബന്റെ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. മോഹന്‍ലാലിന്റെ മാസ് ലുക്കും ഡയലോഗ് ഡെലിവറിയും അടങ്ങുന്ന 30 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറാണ് മലയാള മനോരമ യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. മസിലു പെരുപ്പിച്ച് മാസ് ലുക്കിലാണ് മോഹന്‍ലാലിനെ ടീസറില്‍ കാണുന്നത്.

‘അകത്താരാ’ എന്ന വാലിബന്റെ ചോദ്യത്തിനു ‘അകത്ത് ദേവി’ എന്നും അപ്പുറത്ത് ആരാണെന്ന ചോദ്യത്തിനു ‘വാലിബന്‍..മലൈക്കോട്ടൈ വാലിബന്‍’ എന്നും പറയുന്ന രംഗങ്ങളാണ് ടീസറില്‍. മലൈക്കോട്ടൈ വാലിബന്‍ എന്ന് തന്നെ പരിചയപ്പെടുത്തുമ്പോള്‍ മാസിലു പെരുപ്പിച്ച് കള്ളച്ചിരിയോടെ നില്‍ക്കുന്ന മോഹന്‍ലാലിനെ കാണാം. ഇതാണ് ടീസറിലെ ഏറ്റവും ശ്രദ്ധേയമായ രംഗം.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25 നു തിയറ്ററുകളിലെത്തും. പി.എസ്.റഫീഖ് ആണ് വാലിബന്റെ കഥ ഒരുക്കിയിട്ടുള്ളത്. ഒരു അഭ്യാസിയുടെ ജീവിതം ബുദ്ധ സന്യാസികള്‍ക്കു സമാനമായ ജീവിതസാഹചര്യത്തില്‍ പറയുന്ന ഫാന്റസി ത്രില്ലര്‍ ആണ് മലൈക്കോട്ടൈ വാലിബന്‍. ഇമോഷണല്‍ ഡ്രാമയ്ക്കും ചിത്രത്തില്‍ വലിയ പ്രാധാന്യമുണ്ട്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്, സെഞ്ച്വറി, സരിഗമ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Continue Reading
To Top