latest news
സായി പല്ലവി ദത്തുപുത്രിയോ?
മലയാളികളുടെ നായിക സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിഞ്ഞ താരമാണ് സായി പല്ലവി. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെയാണ് സായി പല്ലവി മലയാളത്തിലേക്ക് അരങ്ങേറിയത്. ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി കൂടിയാണ് സായി പല്ലവി. അതിനിന്നുമാണ് താരം അഭിനയലോകത്തേക്ക് എത്തിയത്. നിരവധി അന്യഭാഷ ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു.
ഇപ്പോള്‍ ജീവിതത്തിലെ ഒരു രസകരമായ സംഭവത്തെക്കുറിച്ച് പറയുകയാണ് താരം. തന്നെ ഏറെ അലട്ടിയ ഒരു വിഷയത്തിന് ഉത്തരം കണ്ടെത്തിയ വിവരം വിശദീകരിക്കുന്നുണ്ട്. താന്‍ അച്ഛനും അമ്മയ്ക്കും പിറന്ന മകളാണോ അതോ ദത്തുപുത്രിയാണോ എന്ന് സംശയം തോന്നിയ വേള അവരോടു തന്നെ ചോദിച്ച് അതിനുള്ള ഉത്തരം കണ്ടെത്തിയതിനെപ്പറ്റി സായ് പറയുന്നു.
സായ് കുട്ടിയായിരുന്ന വേളയില്‍ റിലീസ് ചെയ്ത ചിത്രമാണ് മാധവന്‍, സിമ്രന്‍ എന്നിവര്‍ വേഷമിട്ട ‘കന്നത്തില്‍ മുത്തമിട്ടാല്‍’. ഇതില്‍ ഒരു കുഞ്ഞിനെ മാധവന്‍ ദത്തെടുക്കുകയും, ഭാവിയില്‍ ഭാര്യയായി മാറുന്ന സിമ്രന്‍ കുഞ്ഞിനെ സ്വന്തം മകളായി സ്വീകരിച്ച് വളര്‍ത്തുന്നതുമാണ് കഥ. ചിത്രം കണ്ട് വീട്ടില്‍ വന്നതും, താനും ദത്തെടുക്കപ്പെട്ട കുട്ടിയാണോ എന്ന് സംശയം. സായ് പല്ലവിക്ക് അത്തരമൊരു ചിന്ത ഉണ്ടാവാനും കാരണങ്ങള്‍ പലതുണ്ട്. ‘ആ സിനിമ കാണുമ്പോള്‍ ഞാന്‍ തീരെ ചെറിയ കുട്ടിയാണ്. സിനിമ കണ്ട് വീട്ടില്‍പ്പോയി ഞാന്‍ ദത്തു പുത്രിയാണോ എന്ന് ചോദിക്കുകയുണ്ടായി. അതൊരു വലിയ വിഷയമായി മാറി എന്നും താരം പറയുന്നു.
