latest news
അഡ്ജസ്റ്റ്മെന്റ് ചെയ്യണം എന്ന് പറഞ്ഞുള്ള ഓഫറുകള്‍ ഒക്കെ വന്നിട്ടുണ്ട്: ഗായത്രി സുരേഷ്
Published on
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്. ഗ്ലാമര്‍ വേഷങ്ങളിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ താരം പ്രത്യക്ഷപ്പെടാറഉണ്ട്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം.
2014ലെ മിസ് കേരളയായിരുന്നു ഗായത്രി. കുഞ്ചാക്കോ ബോബന് നായകനായി അഭിനയിച്ച ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.
സിനിമയില്‍ നിന്നും തനിക്ക് അഡ്ജസ്റ്റ്മെന്റ് ചെയ്യണം എന്ന് പറഞ്ഞുള്ള ഓഫറുകള്‍ ഒക്കെ വന്നിട്ടുണ്ട് എന്ന് പറയുകയാണ് താരം ഇപ്പോള്‍. എന്നോടങ്ങനെ ചോദിക്കരുത് എന്ന് നമുക്ക് പറയാന്‍ പറ്റില്ലല്ലോ. നമുക്ക് താല്പര്യമില്ല എന്ന് പറഞ്ഞാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളൂ. ആരും നമ്മെ നിര്‍ബന്ധമില്ല എന്നുമാണ് ഗായത്രി പറഞ്ഞ്.
