latest news
ഈ നേരിനും ഈ നേരത്തിനും നന്ദി; കുറിപ്പുമായി അനശ്വര
Published on
ആരാകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനശ്വര രാജന്‍. ഇപ്പോള്‍ തന്റെ പുതിയ സിനിമയായ നേരിന് നല്‍കിയ പിന്തുണ അറിയിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം.
ഈ നേരിനും ഈ നേരത്തിനും നന്ദി! നിങ്ങളെല്ലാവരുടെയും സ്‌നേഹവും പ്രശംസയും എന്നെ ഒരു തിരയെന്ന പോലെ ആശ്ലേഷിക്കുന്നുണ്ട്, ആശ്വസിപ്പിക്കുന്നുണ്ട്. എല്ലാവരോടും സ്‌നേഹം. നിങ്ങളോടൊപ്പം നിങ്ങളുടെ കൂടെ വളര്‍ന്നവളാണ് ഞാന്‍..കൂടെയുണ്ടാവണം.. എന്നുമാണ് താരം കുറിച്ചിരിക്കുന്നത്.
ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യറുടെ മകളുടെ വേഷം അവതരിപ്പിച്ച് മലയാളത്തിലേക്ക് കടന്നുവന്ന താരമാണ് അനശ്വര. പിന്നീട് ഒട്ടേറെ നല്ല വേഷങ്ങള്‍ ചെയ്തു. തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ നായിക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. വാങ്ക് എന്ന ചിത്രത്തിലും മികച്ച പ്രകടനമാണ് നടത്തിയത്.
