Gossips
പരീക്ഷണം തുടരാന്‍ മമ്മൂട്ടി; ഇനി ടൈം ട്രാവലര്‍ ചിത്രം !
സിനിമയിലെ പരീക്ഷണങ്ങള്‍ തുടരാന്‍ മമ്മൂട്ടി. ഇനിയൊരു ടൈം ട്രാവലര്‍ ചിത്രത്തിലായിരിക്കും മമ്മൂട്ടി അഭിനയിക്കുക. ആവാസവ്യൂഹം, പുരുഷപ്രേതം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ കൃഷാന്ദ് ആണ് മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ സംവിധായകന്. വളരെ വ്യത്യസ്തമായ ഉള്ളടക്കമായിരിക്കും ചിത്രത്തിന്റേതെന്നാണ് വിവരം.
മമ്മൂട്ടി-കൃഷാന്ദ് ചിത്രം ഒരു ടൈം ട്രാവലര്‍, സയന്റിഫിക്ക് മൂവിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ആവാസവ്യൂഹം സിനിമ കണ്ട ശേഷം ഗംഭീരമെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടിരുന്നു. കൃഷാന്ദ് ചിത്രത്തിന്റെ കഥ മമ്മൂട്ടി കേട്ടെന്നും ഡേറ്റ് നല്‍കിയെന്നുമാണ് വിവരം. അടുത്ത വര്‍ഷം ആരംഭത്തില്‍ തന്നെ ചിത്രീകരണം ആരംഭിച്ചേക്കും.

മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രത്തിനു ശേഷമായിരിക്കും കൃഷാന്ദ് സിനിമയില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യുകയെന്നാണ് വിവരം. വൃത്യസ്തമായ ഉള്ളടക്കമാണ് മമ്മൂട്ടിയെ കൃഷാന്ദ് ചിത്രത്തിലേക്ക് അടുപ്പിച്ചത്.
