Connect with us

Screenima

latest news

എന്റെ വിശ്വാസത്തെ വീട്ടുകാര്‍ തടയാന്‍ ശ്രമിച്ചിട്ടില്ല: നിത്യ മേനോന്‍

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങാനും മുന്‍നിര താരമായി പേരെടുക്കാനും നിത്യക്ക് കഴിഞ്ഞിട്ടുണ്ട്. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം തന്റെ സ്വാഭാവിക അഭിനയം കൊണ്ടാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.

തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെ നായികയായും അഭിനയിച്ചിട്ടുള്ള നിത്യക്ക് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും കഴിഞ്ഞു. തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികയായി മാറിയതിന് പിന്നാലെ നിരവധി ഗോസിപ്പുകളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.

ഇപ്പോഴിതാ നിത്യ തന്റെ മാതാപിതാക്കളെ കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ മാതാപിതാക്കള്‍ നിരീശ്വരവാദികളാണെന്ന് നിത്യ പറയുന്നു. കുട്ടിക്കാലം മുതല്‍ ഞാന്‍ ദൈവ വിശ്വാസത്തില്‍ നിന്നും അകന്നാണ് ജീവിച്ചിരുന്നത്. ഇതുവരെ ഞങ്ങള്‍ താമസിച്ചിരുന്ന വീടുകളില്‍ പൂജാമുറി പോലും ഉണ്ടായിരുന്നില്ല. മാതാപിതാക്കള്‍ എങ്ങനെ വളര്‍ത്തുന്നു, അതിനനുസരിച്ചാകും നമ്മുടെ ശീലങ്ങള്‍ രൂപപ്പെടുകയെന്ന് പൊതുവെ പറയപ്പെടാറുണ്ട്. പക്ഷേ ചെറുപ്പം മുതലേ നിരീശ്വരവാദത്തില്‍ വളര്‍ന്നു വന്നിട്ടും ആരുടേയും ഇടപെടലില്ലാതെ തന്നെ എനിക്ക് ഈശ്വരഭക്തി വന്നിട്ടുണ്ട്. എന്റെ വിശ്വാസത്തെ വീട്ടുകാര്‍ തടയാന്‍ ശ്രമിച്ചിട്ടിട്ടുമില്ല എന്നുമാണ് നിത്യ പറയുന്നത്.

Continue Reading
To Top