latest news
ബോളിവുഡ് താരങ്ങൾക്കെല്ലാം പ്രിയപ്പെട്ടവൻ; ആരാണ് ഓറിയെന്ന് തിരഞ്ഞ് സോഷ്യൽ?
സമീപകാലത്ത് ബോളിവുഡ് ഏറ്റവും കൂടുതൽ തിരഞ്ഞ പേരുകളിലൊന്നാണ് ഓറിയുടേത്. കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്റെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഓറി എന്ന ഓർഹാൻ അവട്രാമിനിയെ സിനിമ ലോകം അന്വേഷിക്കാൻ തുടങ്ങിയത്. അടുത്ത സുഹൃത്തുക്കൾ മാത്രം പങ്കെടുത്ത പരിപാടിയുടെ ചില ചിത്രങ്ങൾ ലീക്കാവുകയായിരുന്നു. പ്രമുഖ ബോളിവുഡ് താരങ്ങൾക്കൊപ്പമെല്ലാം ഫൊട്ടോയെടുത്ത ഒരു യുവാവിന്റെ ചിത്രങ്ങളാണ് പുറത്തു വന്നത്.
ഓറി എന്നാണ് ഈ യുവാവിന്റെ പേര്. ബോളിവുഡിലെ എല്ലാ പാര്‍ട്ടികളിലും സാന്നിധ്യമാണ് ഈ യുവാവ്. പേര് ഓറി അല്ലെങ്കില്‍ ഓർഹാൻ അവട്രാമനി എന്നാണ്. ആരാണ് ഇയാള്‍, എന്താണ് ഇയാള്‍ക്ക് ബോളിവുഡിലെ വന്താരങ്ങളുമായുള്ള ബന്ധം, ഇയാള്‍ എന്താണ് ചെയ്യുന്നത് എന്നീ ചോദ്യങ്ങള്‍ ഉയരുകയാണ്. ബോളിവുഡ് പാർട്ടികളിലെല്ലാം സ്ഥിര സാനിധ്യമായ ഓറി അറിയപ്പെടുന്നത് ‘ബോളിവുഡ് ബിഎഫ്എഫ്’ എന്നാണ്. പലപ്പോഴും സ്ത്രീ പുരുഷ ഭേദം ഇല്ലാതെ താരങ്ങള്‍ക്കൊപ്പം അവധിക്കാലം ഓറി ആഘോഷിക്കുന്നത് കാണാറുണ്ട്.
എന്നാൽ ആരാണ് ഓറിയെന്നും ഇയാൾ എന്ത് ചെയ്യുന്നുവെന്നും ഇന്നും അജ്ഞാതമാണ്. ലിങ്ക്വിഡ് ഇന്‍ പ്രൊഫൈല്‍ പ്രകാരം ഇയാള്‍ സോഷ്യല്‍ ആക്ടിവിസ്റ്റ് എന്നാണ് എഴുതിയിരിക്കുന്നത്. എന്നാല്‍ ഒരു അഭിമുഖത്തില്‍ താന്‍ അത് വെറുതെ എഴുതിയതാണ് എന്ന് ഇയാള്‍ പറയുന്നു. എന്തായാലും ബോളിവുഡ് അകത്തളങ്ങളില്‍ താരങ്ങളുടെ തോളത്ത് കൈയ്യിട്ട് നടക്കാന്‍ ശേഷിയുള്ള ഓറി ആരാണ് എന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ.
