Connect with us

Screenima

latest news

മലയാളത്തിൽ ഒരു സിനിമ പോലും 100 കോടി കളക്ട് ചെയ്തട്ടില്ല; വെളിപ്പെടുത്തലുമായി സുരേഷ് കുമാർ

മോളിവുഡിൽ ഒരു ചിത്രത്തിന് പോലും ഇതുവരെ നൂറു കോടി കളക്ട് ചെയ്യാനായിട്ടില്ലെന്ന് നിർമാതാവ് സുരേഷ് കുമാർ. നൂറ് കോടിയെന്ന് പറഞ്ഞ് പലരും പുറത്തുവിടുന്നച് ഗ്രോസ് കളക്ഷനാണെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡും 100 കോടി ഗ്രോസ് കളക്ഷൻ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭാ രാജ്യാന്തര പുസ്തകോത്സവ വേദിയിൽ സുരേഷ് കുമാറിന്റെ വെളിപ്പെടുത്തൽ. ‘സ്മൃതി സന്ധ്യ’യിൽ ‘എൺപതുകളിലെ മലയാള സിനിമ’ എന്ന വിഷയത്തിൽ സംവിധായകൻ കമൽ, നടൻ മണിയൻപിള്ള രാജു എന്നിവർക്കൊപ്പം സംസാരിക്കുകയായിരുന്നു. 

“സിനിമ നിർമിക്കാൻ തുടങ്ങിയ കാലത്ത് പരാജയങ്ങൾ ഉണ്ടായാലും താങ്ങാൻ കഴിയുമായിരുന്നു. ഇന്നൊരു പടം ഹിറ്റായാൽ താരങ്ങൾ കോടികളാണ് വർധിപ്പിക്കുന്നത്. ഇന്ന് നിർമാണം ഒരു കൈവിട്ട കളിയാണ്. 100 കോടി ക്ലബ്ബ്, 500 കോടി ക്ലബ്ബ് എന്നൊക്കെ കേൾക്കുന്നുണ്ട്. അതിൽ കുറച്ച് കാര്യങ്ങളൊക്കെ ശരിയാണ്. മലയാളത്തില്‍ ഒരു സിനിമ പോലും 100 കോടി രൂപ കലക്ട് ചെയ്തിട്ടില്ല. കലക്ട് ചെയ്തുവെന്ന് അവർ പറയുന്നത് ഗ്രോസ് കലക്‌ഷന്റെ കാര്യത്തിലാണ്.’’–സുരേഷ് കുമാര്‍ പറഞ്ഞു.

മുൻപു തിയേറ്ററിൽ നിന്ന് മാത്രം കിട്ടിക്കൊണ്ടിരുന്ന വരുമാനത്തിൽ നിന്നാണ് സിനിമാ വ്യവസായം മുന്നോട്ട് പോയിരുന്നത്. ഒടിടി വന്നതോടെ പല മുൻനിര താരങ്ങളും സ്വന്തമായി സിനിമ നിർമിക്കാൻ തുടങ്ങി. സിനിമയുടെ ഉള്ളടക്കം നല്ലതാണെങ്കിൽ ആളുകൾ വീണ്ടും തീയറ്ററിലെത്തുമെന്നും സുരേഷ് കുമാർ പറഞ്ഞു. ഇന്ന് ഇന്ത്യൻ ചലച്ചിത്രമേഖലയിൽ മലയാള സിനിമ മികച്ചു നിൽക്കുന്നതായും അദ്ദേഹം

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top